ആര്‍മി നഴ്‌സിങ്: സൗജന്യ പഠനത്തിന് ശേഷം ജോലിയും


സൈനിക മെഡിക്കൽകോളേജുകളിൽ നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അവിവാഹിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

കോഴ്സ്

2020 ജൂലായ്/ഒക്ടോബറിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബി.എസ്സി. (നഴ്സിങ്).പഠനം പൂർണമായും സൗജന്യം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സൈന്യത്തിലെ മിലിട്ടറി നഴ്സിങ് സർവീസ് വിഭാഗത്തിൽ കമ്മിഷൻഡ് ഓഫീസർ ആയി സ്ഥിരനിയമനം നൽകും.

യോഗ്യത


50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു/തത്തുല്യം. െറഗുലർ രീതിയിൽ പഠിച്ച് ആദ്യ അവസരത്തിൽത്തന്നെ പാസായവരാവണം അപേക്ഷകർ.
അവസാനവർഷ പരീക്ഷ എഴുതിയവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ നഴ്സിങ് കോഴ്സിന് ചേരുംമുൻപ് പ്ലസ്ടു ജയിച്ച രേഖ ഹാജരാക്കണം. പ്രൈവറ്റ്, ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ കമ്പാർട്ട്മെന്റ് ഉള്ളവർക്കും അപേക്ഷിക്കാനാവില്ല. വിവാഹമോചനം നേടിയവരും വിധവകളും അപേക്ഷിക്കാൻ യോഗ്യരാണ്.

ശാരീരികയോഗ്യത: ഉയരം ചുരുങ്ങിയത് 148 സെന്റിമീറ്റർ. മിനിമം തൂക്കം 39 കിലോഗ്രാം. മികച്ച കാഴ്ചശക്തി വേണം.

പ്രായം: 01.10.1994നും 30.09.2002നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

തിരഞ്ഞെടുപ്പ്:എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുണ്ടാവും. ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് മാതൃകയാണ്. ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറൽ ഇന്റലിജൻസ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ജില്ലയിലെ ഏഴിമല എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് ഏപ്രിലിൽ അഭിമുഖം.

അപേക്ഷിക്കാൻ: നവംബർ 14 മുതൽ



www.joinindianarmy.nic.in

എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി: ഡിസംബർ  02. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ