Header Ads

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (സെയില്‍) 148 ഒഴിവുകള്‍


കേന്ദ്ര ഗവ. സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (സെയില്‍) 148 ഒഴിവുകള്‍. കൊല്‍ക്കത്തയിലുളള മാര്‍ക്കറ്റിങ് വിഭാഗമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 147 ഒഴിവുകള്‍ നോണ്‍ എക്സിക്യൂട്ടീവ് കേഡറിലും ഒരു ഒഴിവ് എക്സിക്യൂട്ടീവ് കേഡറില്‍ മെഡിക്കല്‍ ഓഫിസറു(ഡെന്റല്‍)ടേതുമാണ്.
നോണ്‍ എക്സിക്യൂട്ടീവ് കേഡറില്‍ മൈനിങ് ഫോര്‍മാന്‍-40, മൈനിങ് മേറ്റ്-51, സര്‍വേയര്‍ (മൈന്‍സ്)-9, ഓപ്പറേറ്റര്‍-കം ടെക്നിഷ്യന്‍ (ട്രെയിനി)-17 (ഇലക്‌ട്രിക്കല്‍ 13, കെമിക്കല്‍ 4), അറ്റന്‍ഡന്റ് കം ടെക്നിഷ്യന്‍ (ട്രെയിനി എച്ച്‌എംവി)-20, നഴ്സിങ് സിസ്റ്റര്‍ (ട്രെയിനി)-10 എന്നിങ്ങനെയാണ് ഒഴിവ്. മെഡിക്കല്‍ ഓഫിസര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മൈനിങ് ഫോര്‍മാന്‍, സര്‍വേയര്‍, ഓപ്പറേറ്റര്‍ കം ടെക്നിഷ്യന്‍ (ട്രെയിനി), നഴ്സിങ് സിസ്റ്റര്‍ (ട്രെയിനി) തസ്തികളിലേക്ക് 250 രൂപയും മറ്റു തസ്തികളിലേക്ക് 150 രൂപയുമാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.


എഴുത്തു പരീക്ഷ, സ്കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ ഒന്നു മുതല്‍ 31വരെയാണ് അപേക്ഷിക്കുന്നതിനുളള സമയം. വിശദ വിവരങ്ങള്‍ക്ക് www.sail.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

No comments

Powered by Blogger.