Header Ads

സിബിഎസ്‌ഇയില്‍ 357 ഒഴിവുകള്‍

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനില്‍ ഗ്രൂപ്പ് എ, ബി, സി തസ്തികയിലായി 357 ഒഴിവുകള്‍. തിരുവനന്തപുരത്തും ഒഴിവുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി, ഗ്രൂപ്പ് എ (14 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി- ഐടി ഗ്രൂപ്പ് എ (7 ഒഴിവ്), അനലിസ്റ്റ്-ഐടി, ഗ്രൂപ്പ് എ (14 ഒഴിവ്), ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍, ഗ്രൂപ്പ് ബി (8 ഒഴിവ്), സ്റ്റെനോഗ്രഫര്‍, ഗ്രൂപ്പ് സി (25 ഒഴിവ്), അക്കൗണ്ടന്റ്, ഗ്രൂപ്പ് സി (6 ഒഴിവ്), ജൂനിയര്‍ അസിസ്റ്റന്റ്, ഗ്രൂപ്പ് സി (204 ഒഴിവ്), ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രൂപ്പ് സി (19 ഒഴിവ്) എന്നീ തസ്തികളിലാണ് ഒഴിവുകള്‍.

യോഗ്യത, പ്രവൃത്തി പരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. യുആര്‍, ഒബിസി, ഇഡബ്ല്യുഎസ്-ഗ്രൂപ്പ് എയ്ക്ക് 1500 രൂപയും ഗ്രൂപ്പ് ബി, സിക്ക് 800 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, വിമുക്തഭടന്‍, റഗുലര്‍ സിബിഎസ്‌ഇ ജീവനക്കാര്‍ എന്നിവര്‍ക്ക് ഫീസ് അടയ്ക്കേണ്ട.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 16.

No comments

Powered by Blogger.