Header Ads

സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഒഴിവുകള്‍


ഐഎസ്‌ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലുളള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിരവധി ഒഴിവുകള്‍. 13 തസ്തികളിലായി 45 ഒഴിവുണ്ട്. എല്ലാ തസ്തികളിലേക്കും ശമ്ബളം- 52,533 രൂപ. പ്രായം 18-35 വയസ്. www.shar.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 13 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
ടെക്നിക്കല്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-1, കെമിക്കല്‍ എന്‍ജിനീയറിങ്-4, സിവില്‍ എന്‍ജിനീയറിങ്- 4, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-3, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്-5, ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്-2, മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 16, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിത് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ബോയിലര്‍ ഓപ്പറേഷന്‍സ്-1 എന്നീ തസ്തികളിലാണ് ഒഴിവുകള്‍. നിര്‍ദിഷ്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തില്‍ ഫൈന്‍ ആര്‍ട്സ്-1, എംപിസി (ഫിസിക്സ്)-1, കംപ്യൂട്ടര്‍ സയന്‍സ്-1 തസ്തികകളിലാണ് ഒഴിവുകള്‍. ലൈബ്രറി അസിസ്റ്റന്റിന്റെ ഒരു ഒഴിവാണുളളത്.

No comments

Powered by Blogger.