Latest

6/recent/ticker-posts

Header Ads Widget

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം


1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍കാല സീനിയോറിറ്റിയോടെ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും.
ശിക്ഷണ നടപടിയുടെ ഭാഗമായോ മന:പൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കല്‍ ഉത്തരവു പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയുണ്ടാകില്ല. ഓണ്‍ലൈന്‍ പോര്‍ട്ടലായ www.employment.kerala.gov.in മുഖേനയും പുതുക്കാം.

Post a Comment

0 Comments