Header Ads

ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ ബിരുദപഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.




യോഗ്യത
കേരളത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 2019-20ല്‍ എയ്ഡഡ് ബിരുദ കോഴ്‌സിന്റെ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സമാനമായ കോഴ്‌സുകള്‍ക്ക് ഐ.എച്ച്‌.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവരും യോഗ്യരാണ്. പ്രൊഫഷണല്‍ കോഴ്‌സിലും സ്വാശ്രയ കോഴ്‌സിലും പഠിക്കുന്നവര്‍ അര്‍ഹരല്ല. സയന്‍സ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒരുവിഷയം പഠിച്ചിരിക്കണം.


സ്‌കോളര്‍ഷിപ്പ്
ബിരുദപഠനത്തിന്റെ മൂന്നുവര്‍ഷങ്ങളില്‍ യഥാക്രമം 12,000 രൂപ, 18,000 രൂപ, 24,000 രൂപ എന്ന നിരക്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. തുടര്‍ന്ന് പി.ജി. പഠനത്തിനുപോയാല്‍ തുടര്‍ന്നുള്ള രണ്ടുവര്‍ഷം യഥാക്രമം 40,000 രൂപ, 60,000 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് തുടര്‍ന്നും ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഈ തുകകളുടെ 25 ശതമാനം കൂടി കിട്ടും.
മൊത്തം 1000 സ്‌കോളര്‍ഷിപ്പാണ് നല്‍കുക. പൊതു വിഭാഗം- 50 ശതമാനം, പട്ടിക വിഭാഗം- 10 ശതമാനം, ബി.പി.എല്‍.- 10 ശതമാനം, ഒ.ബി.സി.- 27 ശതമാനം, ഭിന്നശേഷി വിഭാഗക്കാര്‍ മൂന്നുശതമാനം എന്നിങ്ങനെയാണ് സംവരണ തോത്. ഓരോ സര്‍വകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ച ആകെ സീറ്റുകള്‍ക്ക് ആനുപാതികമായി ഓരോന്നിനും സ്ലോട്ട് തീരുമാനിക്കും. ഈവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് അക്കാദമിക് മികവ് വിലയിരുത്തിയാകും

അപേക്ഷ
www.kshec.kerala.gov.in വഴി ഡിസംബര്‍ 31 വരെ നല്‍കാം. തുടര്‍ന്ന് അപേക്ഷാ പ്രിന്റ്‌ഔട്ട് എടുക്കണം. ആവശ്യമായ രേഖകള്‍സഹിതം സ്ഥാപനമേധാവിക്ക് ജനുവരി ആറിനകം നല്‍കണം. ഓണ്‍ലൈന്‍ പരിശോധനയും അംഗീകാരവും ജനുവരി 16-നകം സ്ഥാപനമേധാവി പൂര്‍ത്തിയാക്കണം.

No comments

Powered by Blogger.