ആദ്യം ചിന്തിക്കാവുന്നത് വിവിധ സ്ഥാപനങ്ങളില്‍/കോളേജുകളിലുള്ള മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്സി. കോഴ്സുകളാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഇക്കണോമിക്സ് പി.ജി.യും അനുയോജ്യമാണ്.
മാത്തമാറ്റിക്സ് ബിരുദധാരികള്‍ക്ക് പരിഗണിക്കാവുന്ന മാത്തമാറ്റിക്സുമായി ബന്ധപ്പെട്ടുള്ള മറ്റുചില കോഴ്സുകള്‍:
ഐ.ഐ.ടി.കളിലുള്ള മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എം.എസ്സി. എന്നിവയ്ക്കുപുറമേ അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്, മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ് എന്നീ എം.എസ്സി. പ്രോഗ്രാമുകള്‍; ജോയന്റ് എം.എസ്സി. - പിഎച്ച്.ഡി. മാത്തമാറ്റിക്സ്, എം.എസ്സി.-എം.ടെക്. ഡ്യുവല്‍ ഡിഗ്രി ഇന്‍ മാത്തമാറ്റിക്സ്-ഡേറ്റ ആന്‍ഡ് കംപ്യൂട്ടേഷണല്‍ സയന്‍സസ്, എം.എസ്സി. - പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി ഇന്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് എന്നീ പ്രോഗ്രാമുകള്‍ക്ക് മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് (ബാധകമായത്) വിഷയമെടുത്ത് ജോയന്റ് അഡ്മിഷന് ടെസ്റ്റ് ഫോര്‍ എം.എസ്സി. (ജാം) യോഗ്യത നേടിയാല്‍ അപേക്ഷിക്കാം.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ്റ്റേഴ്സ് കൂടാതെ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയന്‍സ് എന്നീ എം.എസ്. പ്രോഗ്രാമുകളുണ്ട്.
ഒഡിഷയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സില്‍ മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്, കംപ്യൂട്ടേഷണല്‍ ഫിനാന്‍സ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ ഉണ്ട്.
0 Comments