Header Ads

അഞ്ച് സൈനിക് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ; ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം




പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ബിജാപുര്‍ (കര്‍ണാടക), ചന്ദ്രപുര്‍ (മഹാരാഷ്ട്ര), ഗോറഖല്‍ (ഉത്തരാഖണ്ഡ്), കാളികിരി (ആന്ധ്രാപ്രദേശ്), കൊഡഗ് (കര്‍ണാടക) എന്നീ അഞ്ച് സൈനിക് സ്‌കൂളുകളില്‍കൂടി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും .
ആറാംക്ലാസിലേക്കാണ് ഈവര്‍ഷം മുതല്‍ പ്രവേശം നല്‍കുന്നത് . താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് www.sainikschooladmission.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ ആറ് . പ്രവേശന പരീക്ഷ ജനുവരി അഞ്ചിന് നടത്തും .

No comments

Powered by Blogger.