Header Ads

Vacancies at Airport Authority of India - എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 713 ഒഴിവുകള്‍


എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്ബനി ലിമിറ്റഡില്‍ നിരവധി അവസരം. സെക്യൂരിറ്റി സ്ക്രീനര്‍ തസ്തികയില്‍ 149 ഒഴിവുകളും, മള്‍ട്ടി ടാസ്കര്‍ തസ്തികയില്‍ 283 ഒഴിവുകളും, എക്സിക്യൂട്ടീവ്/മാനേജര്‍ തസ്തികളിലായി 11 ഒഴിവുകളുമുണ്ട്. കരാര്‍ നിയമനമാണ്.
സൂറത്ത്, ഭോപാല്‍, കൊല്‍ക്കത്ത, ഗോവ, ശ്രീനഗര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്‌പുര്‍, ലക്‌നൗ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളിലാണ് സെക്യൂരിറ്റി സ്ക്രീനറുടെ ഒഴിവുകള്‍. കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ഒഴിവുളളത്. 25,000-30,000 രൂപയാണ് ശമ്ബളം. 500 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികവിഭാഗക്കാര്‍, വിമുക്തഭടന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
എഎഐ കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്ബനി ലിമിറ്റഡിന്റെ സൂറത്ത്, ഭോപാല്‍, കൊല്‍ക്കത്ത, ശ്രീനഗര്‍, മധുര, തിരുപ്പതി, വഡോദര, റായ്‌പുര്‍, ഉദയ്‌പുര്‍, റാഞ്ചി, വിശാഖപട്ടണം, ഇന്‍ഡോര്‍, അമൃത്സര്‍, മാംഗ്ലൂര്‍, ഭുവനേശ്വര്‍, അഗര്‍ത്തല, പോര്‍ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് മള്‍ട്ടി ടാസ്കര്‍ ഒഴിവുകള്‍. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. 15,000-20,000 രൂപയാണ് ശമ്ബളം. 500 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികവിഭാഗക്കാര്‍, വിമുക്തഭടന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി മാനേജര്‍, സീനിയര്‍ എക്സിക്യൂട്ടീവ്/അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലായി 11 ഒഴിവുണ്ട്. 3 വര്‍ഷത്തെ കരാര്‍ നിയമനമാണ്.
ഡിസംബര്‍ 9 വരെയാണ് അപേക്ഷിക്കാനുളള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aaiclas-ecom.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.

No comments

Powered by Blogger.