Latest

6/recent/ticker-posts

Header Ads Widget

നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ഐടിഐക്കാര്‍ക്ക് 2029 അവസരം



ഐ.ടി.ഐക്കാര്‍ക്ക് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 2029 ഒഴിവുണ്ട്. ജയ്പുര്‍ റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അജ്മേര്‍, ബിക്കാനിര്‍, ജയ്പുര്‍, ജോധ്പുര്‍ എന്നിവിടങ്ങളിലെ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ (ഡി.ആര്‍.എം.) ഓഫീസ്/ കാര്യേജ് വര്‍ക്ക് ഷോപ്പ്/ലോക്കോ യൂണിറ്റുകളിലാണ് ഒഴിവുകള്‍. ഓരോ യൂണിറ്റിലുമുള്ള മൊത്തം ഒഴിവ് ഇനി പറയുന്നു.
  • ഡി.ആര്‍.എം., അജ്മേര്‍-434
  • ഡി.ആര്‍.എം., ബിക്കാനീര്‍-422
  • ഡി.ആര്‍.എം., ജയ്പുര്‍ -487
  • ഡി.ആര്‍.എം., ജോധ്പുര്‍-374
  • ബി.ടി.സി. കാര്യേജ്, അജ്മേര്‍-150
  • ബി.ടി.സി. ലോക്കോ, അജ്മേര്‍-52
  • കാര്യേജ് വര്‍ക്ക്ഷോപ്പ്-ബിക്കാനീര്‍-33
  • കാര്യേജ് വര്‍ക്ക് ഷോപ്പ്, ജോധ്പുര്‍-77
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 10+2 സമ്ബ്രദായത്തിലുള്ള പത്താം ക്ലാസ് വിജയം/തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യും (എന്‍.സി.വി.ടി./എസ്.സി.വി.ടി.).
പ്രായം: 2019 ഡിസംബര്‍ എട്ടിന് 15 വയസ്സിനും 24 വയസ്സിനുമിടയിലായിരിക്കണം പ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ്: വനിതകള്‍, ഭിന്നശേഷിക്കാര്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 100 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.rrcjaipur.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഒരാള്‍ക്ക് ഒരു യൂണിറ്റിലേക്കേ അപേക്ഷിക്കാനാവൂ. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ അപേക്ഷയ്‌ക്കൊപ്പം ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയായാല്‍ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിച്ചുവയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പ്രവൃത്തിദിവസങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കും. നമ്ബര്‍: 8426 974666
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഡിസംബര്‍ എട്ട്.

Post a Comment

0 Comments