Latest

6/recent/ticker-posts

Header Ads Widget

ഇഫ്ളു കോഴ്സുകളിലേക്ക് പ്രവേശനം: ജനുവരി 19 വരെ അപേക്ഷിക്കാം



ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഹൈദരാബാദ്, ലഖ്‌നൗ, ഷില്ലോങ് എന്നിവിടങ്ങളിലെ കാമ്ബസുകളിലാണ് ബിരുദ, പി.ജി., ടീച്ചര്‍ എജ്യൂക്കേഷന്‍, ഡിപ്ലോമ, പിഎച്ച്‌.ഡി. പ്രോഗ്രാമുകള്‍ നടത്തുന്നത്.

ബിരുദ കോഴ്സുകള്‍
ബിരുദതലത്തില്‍ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ്, ജര്‍മന്‍ എന്നീ ബി.എ. ഓണേഴ്സ് പ്രോഗ്രാമുകളും ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ബി.എ. പ്രോഗ്രാമും ഉണ്ട്. ഇംഗ്ലീഷ് ബി.എ. ഓണേഴ്സ് പ്രോഗ്രാം മൂന്നു കാമ്ബസുകളിലുണ്ട്. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ബി.എ. പ്രോഗ്രാം, ഷില്ലോങ് കാമ്ബസിലാണ്. മറ്റു ബിരുദതല പ്രോഗ്രാമുകള്‍ ഹൈദരാബാദ് കാമ്ബസിലാണ് നടത്തുന്നത്.
ബിരുദതല പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്‌ ഇന്റര്‍മീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ
ഏപ്രില്‍ 12-ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 100 മാര്‍ക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. പ്രവേശനപരീക്ഷയില്‍ യോഗ്യതനേടാന്‍ 50 ശതമാനം മാര്‍ക്കു വേണം (ഒ.ബി.സി. 45 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം 30 ശതമാനം). ബിരുദ കോഴ്സിന്റെ സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 335 രൂപയാണ്. കോഴ്സ് ദൈര്‍ഘ്യം മൂന്ന് വര്‍ഷം (ആറ്് സെമസ്റ്റര്‍)

എം.എ., ബി.എഡ്., പി.ജി. ഡിപ്ലോമ
ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിറ്ററേച്ചര്‍ ഇന്‍ ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ഹിന്ദി, കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ്, അറബിക്/ഫ്രഞ്ച്/ജര്‍മന്‍/റഷ്യന്‍ എന്നീ എം.എ.; ഇംഗ്ലീഷ് ബി.എഡ്., ടീച്ചിങ് ഓഫ് ഇംഗ്ലീഷ്/അറബിക് പി.ജി. ഡിപ്ലോമ, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ 16 വിഷയങ്ങളില്‍ പിഎച്ച്‌.ഡി. എന്നിവയിലേക്കും, അപേക്ഷ വിളിച്ചിട്ടുണ്ട്. ഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍, ഫെബ്രുവരി 29, മാര്‍ച്ച്‌ 1 തീയതികളില്‍ നടത്തും.

അപേക്ഷ www.efluniversity.ac.in ല്‍ അക്കാദമിക് അനൗണ്‍സ്മെന്റ്സ് ലിങ്ക് വഴി ജനുവരി 19 വരെ നല്‍കാം.

Post a Comment

0 Comments