Latest

6/recent/ticker-posts

Header Ads Widget

നിയമ പഠനത്തിന് ക്ലാറ്റ് - പരീക്ഷാ പാറ്റേണ്‍ മാറും; അപേക്ഷ ജനുവരി 1 മുതല്‍




2020 ലെ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്(ക്ലാറ്റ്) അപേക്ഷ ജനുവരി ഒന്നു മുതല്‍ നല്‍കാം. മെയ്‌ പത്തിനാണ്‌ അടുത്ത ക്ലാറ്റ്‌ പരീക്ഷ. രാജ്യത്തെ ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന നിയമ പ്രവേശനപ്പരീക്ഷയാണ് ക്ലാറ്റ്.

ഇത്തവണ ക്ലാറ്റ്‌ പരീക്ഷ പാറ്റേണില്‍ മാറ്റം വരുത്തുമെന്ന്‌ ദേശീയ നിയമ സര്‍വകലാശാല കണ്‍സോര്‍ഷ്യം വ്യക്തമാക്കി. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ മാനസിക സമര്‍ദ്ദം കുറയ്‌ക്കാനാണ്‌ പരീക്ഷ പാറ്റേണില്‍ മാറ്റം വരുത്തുന്നത്‌. 200 ചോദ്യങ്ങളുള്ള ക്ലാറ്റ്‌ പരീക്ഷയുടെ ചോദ്യങ്ങള്‍ 120 മുതല്‍ 150 വരെയാക്കി കുറയ്‌ക്കാനാണ്‌ തീരുമാനം. ഇംഗ്ലീഷ് , ജനറല്‍ നോളജ് ആന്‍ഡ് കറന്റ്‌ അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കല്‍ എബിലിറ്റി), ലീഗല്‍ ആപ്റ്റിറ്റ്യൂഡ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍നിന്ന്‌ ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.

വിവിധ ദേശീയ നിയമ സര്‍വകലാശാലകളിലായി ബിഎ എല്‍എല്‍ബി , ബിഎസ്‌സി എല്‍എല്‍ബി, ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബിഎസ്ഡബ്ല്യു എല്‍എല്‍ബി എന്നീ ബിരുദതല ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ലഭ്യമാണ്. പിജി തലത്തില്‍, എല്‍എല്‍എം കോഴ്‌സാണുള്ളത്.

ബിരുദതലത്തിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമില്‍ പ്രവേശനം തേടുന്നവര്‍ പ്ലസ് ടു തല പരീക്ഷ ജനറല്‍,ഒബിസി ,പിഡബ്ല്യുഡി,എന്‍ആര്‍ഐ തുടങ്ങിയ വിഭാഗക്കാരെങ്കില്‍ 45 ശതമാനം മാര്‍ക്ക് തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം.

പട്ടികവിഭാഗക്കാര്‍ക്ക് 40 ശതമാനം തത്തുല്യ ഗ്രേഡ് മതി.ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള എല്‍എല്‍എം പ്രോഗ്രാം പ്രവേശനത്തിന് എല്‍എല്‍ ബി തത്തുല്യ ബിരുദം വേണം. ജനറല്‍,ഒബിസി,പിഡബ്ല്യുഡി,എന്‍ആര്‍ഐ തുടങ്ങിയ വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് തത്തുല്യ ഗ്രേഡ് ബിരുദതലത്തില്‍ ഉണ്ടായിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം തത്തുല്യ ഗ്രേഡ് മതി.

Post a Comment

0 Comments