Header Ads

സിമാറ്റ് - ജിപാറ്റ്: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം



മാനേജ്‌മെന്റ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), ഫാര്‍മസി മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 10 രാത്രി 11.50 വരെ നീട്ടി.

11-ന് രാത്രി 11.50 വരെ അപേക്ഷാഫീസടക്കാം. പരീക്ഷാകേന്ദ്രം ഡിസംബര്‍ 12 രാത്രി 11.50-നകം തിരഞ്ഞെടുക്കണം. 
സിമാറ്റ് അപേക്ഷ https://cmat.nta.nic.in വഴിയും ജിപാറ്റ് അപേക്ഷ https://gpat.nta.nic.in വഴിയുമാണ് നല്‍കേണ്ടത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ജനവരി 28-ന് രണ്ടുപരീക്ഷകളും നടത്തുന്നത്.

No comments

Powered by Blogger.