Header Ads

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജനറലിസ്റ്റ് ഓഫീസര്‍


ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജനറലിസ്റ്റ് ഓഫീസര്‍ സ്കെയില്‍ രണ്ട്, മൂന്ന് തസ്തികകളില്‍ ഒഴിവുണ്ട്. സ്കെയില്‍ രണ്ട് 200, സ്കെയില്‍ മൂന്ന് 100 എന്നിങ്ങനെയാണ് ഒഴിവ്. 

പ്രായം സ്കെയില്‍ രണ്ടില്‍ 20-35, മൂന്നില്‍ 20-ഖ8. യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജെഎഐഐബി, സിഎഐഐബി അഭിലഷണീയം. എംബിഎ/ സിഎ/ ഐസിഡബ്ല്യുഎ/ സിഎഫ്‌എ/ എഫ്‌ആര്‍എം അഭിലഷണീയം. യോഗ്യത നേടിയശേഷം ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ നിശ്ചിതവര്‍ഷത്തെ തൊഴില്‍ പരിചയം. ഒരുവര്‍ഷമാണ് പ്രെബേഷന്‍. 

ഐബിപിഎസ് നടത്തുന ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 150 മാര്‍ക്കിന്റെ 150 ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റയൂഡ്, റീസണിങ് എബിലിറ്റി പ്രൊഫഷണല്‍ നോളജ് എന്നിവയാണ് പരീക്ഷിക്കുക. കേരളത്തില്‍ തിരുവനന്തപരുമാണ് പരീക്ഷാകേന്ദ്രം. 

www.bankofmaharashtra.in വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബര്‍ 31
.
ബാങ്ക് ഓഫ് മഹാരാഷ്ട്രയി ല്‍ സ്പെഷ്യലിസ്റ്റ് ഓഫീസ ര്‍ തസ്തികയി ല്‍ നെറ്റ് വ ര്‍ ക് ആ ന്‍ ഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റ ര്‍ 11, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷ ന്‍ (എംഎസ്‌എസ്ക്യുഎ ല്‍/ ഒറാക്കി ള്‍) 4, സിസ്റ്റം അഡ്മിന്ിസട്രേറ്റ ര്‍ (വി ന്‍ ഡോസ്/വിഎം) 14, സിസ്റം അഡ്മിസിസ്ട്രേറ്റ ര്‍(യുനിക്സ്) 7, പ്രൊഡക്ഷ ന്‍ സപ്പോ ര്‍ ട് എ ന്‍ ജിനിയ ര്‍ 7, ഇ മെയി ല്‍ അഡ്മിനിസ്ട്രേറ്റ ര്‍ 2, ബിസിനസ് അനലിസ്റ്റ് 5 എന്നിങ്ങനെ ആകെ 50 ഒഴിവാണുള്ളത്. 
www.bankofmaharashtra.in വഴി ഓ ണ്‍ ലൈ ന്‍ രജിസ്ട്രേഷ ന്‍ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബ ര്‍ 31.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.