സംസ്ഥാന ഗവണ്മെന്റിന്റെ കീഴില്‍ പ്രര്‍ത്തിക്കുന്ന ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ 17 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്നീഷ്യന്, സൂപ്പര്‍വൈസറി, മാനേജീരിയല്‍ ലെവല്‍ കോഴ്സുകളുണ്ട്. പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ സര്‍ട്ടിഫിക്കറ്റ്, ബിരുദം, ബിടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് അനുയോജ്യമായ മൂന്നു മാസം മുതല്‍ ഒരുവര്‍ഷംവരെ നീണ്ടു നില്ക്കുന്ന കോഴ്സുകള്‍ ഇവിടെയുണ്ട്.
കേരള അക്കാദമി ഫോര്‍ സ്കില്‍സും യുഎല്‍സിസിഎസും ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്. ഹോസ്റ്റല്‍സൗകര്യം, പുത്തന്‍ സാങ്കേതികവിദ്യ, വ്യവസായസ്ഥാപനങ്ങളുമായുള്ളസഹകരണം, പ്ലേസ്മെന്റ്, സോഫ്റ്റ്സ്ക്കില് പരിശീലനം മുതലായവ ഐഐഐസി കോഴ്്സുകളുടെ പ്രത്യേകതകളാണ്. എല്ലാ കോഴ്സുകളും സംസ്ഥാന ഗവണ്മെന്റും, നാഷണല്‍ സ്ക്കില്‍ ഡെവലപ്മെന്റ് കൗണ്‍സിലും അംഗീകരിച്ചവയാണ്. ഇതിനകം കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ രാജ്യത്ത് സര്‍ക്കാര്‍, പൊതുമേഖല, വ്യവസായ, നിര്‍മാണ ഭൗതികസൗകര്യമേഖലകളില്തൊഴില്ചെയ്യുന്നു.
പത്താംക്ലാസ് പാസ്സായവര്ക്ക്ഇലക്ട്രീഷ്യന്, കണ്‍സ്ട്രക്ഷന്‍, ബാര്വബെന്ഡര്, എസ്ടിപി ഓപ്പറേറ്റര്‍, പെയിന്റിങ് ആന്‍ഡ് ഫിനിഷിങ്വര്ക്ക്സ്, റോഡ്കണ്സ്ട്രക്ഷന്, മെഷീനറിഓപ്പറേറ്റര് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ക്വാളിറ്റിടെക്നീഷ്യന് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ബിരുദധാരികള്‍ക്കും, ബി ടെക് കഴിഞ്ഞവര്‍ക്കും ജിഐഎസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് കോണ്‍ട്രാക്ട് ഫെസിലിറ്റി, മാനേജ്മെന്റ്, റീട്ടെയില്മാനേജ്മെന്റ് ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഡാറ്റാസെന്റര്‍ ഇന്സ്റ്റലേഷന് ആന്‍ഡ് മെയിന്റനന്‍സ്, ഡാറ്റാസെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോഴ്സുകളിലേക്ക്യഥാക്രമം ഡിപ്ലോമ, ബി ടെക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സിവില്‍, മെക്കാനിക്കല്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 6 മാസത്തെ ഗ്രാഡുവേറ്റ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.
ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ ലിംഗ്വാസ്ക്കില്‍ പ്രോഗ്രാമും ഐഐഐസിയിലുണ്ട്. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസകോഴ്സുകളും ഐഐഐസി നടത്തിവരുന്നു. അപേക്ഷ 21 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
കൂടുതല്‍വിവരങ്ങള്‍ക്ക് www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 8078980000
0 Comments