Latest

6/recent/ticker-posts

Header Ads Widget

IIT മദ്രാസ് വിളിക്കുന്നു : ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (എച്ച്‌.എസ്.ഇ.ഇ.) ഏപ്രില്‍ 19-ന് രാവിലെ 10 മുതല്‍ ഒന്ന് വരെഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസ് നടത്തുന്ന ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (എച്ച്‌.എസ്.ഇ.ഇ.) ഏപ്രില്‍ 19-ന് രാവിലെ 10 മുതല്‍ ഒന്ന് വരെ നടത്തും. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പ് നടത്തുന്ന 5 വർഷ  ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശന പരീക്ഷയാണ് എച്ച്‌.എസ്.ഇ.ഇ.

കോഴ്സുകള്‍
ഡവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ സ്പെഷ്യലൈസേഷനോടെയുള്ള കോഴ്സില്‍ ആദ്യ രണ്ടുവര്‍ഷം പൊതുവായ പാഠ്യപദ്ധതിയായിരിക്കും. സ്പെഷ്യലൈസേഷന്‍ മൂന്നാം വര്‍ഷത്തില്‍ ആദ്യ മൂന്ന് സെമസ്റ്ററിലെ മികവ് (സി.ജി.പി.എ.), സ്പെഷ്യലൈസേഷന്‍ താത്‌പര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ച്‌ അനുവദിക്കും. ഓരോന്നിലും 26 പേരെ പ്രവേശിപ്പിക്കും.

യോഗ്യത
അംഗീകൃത കേന്ദ്ര/സംസ്ഥാന ബോര്‍ഡില്‍ നിന്നും പ്ലസ് ടു/തത്തുല്യ പരീക്ഷ ആദ്യ ശ്രമത്തില്‍ 2019-ല്‍ ജയിച്ചിരിക്കുകയോ 2020-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. സി.ബി.എസ്.ഇ.യുടെ ക്ലാസ് 12 സ്കില്‍ കോഴ്സ്, എച്ച്‌.എസ്.സി. വൊക്കേഷണല്‍ പരീക്ഷ, അഞ്ച് വിഷയങ്ങളെടുത്തു ജയിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങിന്റെ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ, എന്നിവയൊക്കെ അംഗീകരിക്കപ്പെട്ട പരീക്ഷകളാണ്.

യോഗ്യതാപരീക്ഷയില്‍ ജനറല്‍/ജനറല്‍- ഇ.ഡബ്ല്യു.എസ്./ഒ.ബി.സി.ക്കാര്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കു വാങ്ങിയിരിക്കണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം മതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പ്രവേശനവേളയില്‍ നല്‍കണം.


പരീക്ഷാരീതി
രണ്ടുഭാഗങ്ങള്‍ ഉണ്ടാകും. ആദ്യ ഭാഗം, കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാകും. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗത്തില്‍ ഇംഗ്ലീഷ് ആന്‍ഡ് കോംപ്രിഹന്‍ഷന്‍ സ്കില്‍ (25 ശതമാനം വെയ്റ്റേജ്), അനലിറ്റിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (25 ശതമാനം), ജനറല്‍ സ്റ്റഡീസ് (ഇന്ത്യന്‍ ഇക്കോണമി, ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍, വേള്‍ഡ് അഫയേഴ്സ്, എന്‍വയണ്‍മെന്റ് ആന്‍ഡ് ഇക്കോളജി) (50 ശതമാനം) എന്നീ മേഖലകളില്‍ നിന്നുമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍.
രണ്ടാംഭാഗത്ത് 30 മിനിറ്റില്‍ ഒരു ഉപന്യാസം എഴുതണം (ഓഫ് ലൈന്‍). സമകാലീനസംഭവങ്ങള്‍, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു പൊതു വിഷയമാകും ഇതിനായി നല്‍കുക. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍, കൊച്ചി, തിരുവനന്തപുരം.

റാങ്ക് പട്ടിക
കോമണ്‍ റാങ്ക് പട്ടികയില്‍ ഇടം നേടാന്‍ എച്ച്‌.എസ്.ഇ.ഇ.യില്‍ 50 ശതമാനം മാര്‍ക്കുവേണം. കാറ്റഗറി പട്ടികയില്‍ ഉള്‍പ്പെടാന്‍ ജനറല്‍- ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 45 ഉം, പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 25 ഉം ശതമാനം മാര്‍ക്കുവേണം. ഓഫര്‍ ലറ്റര്‍ മെയ് 16 മുതല്‍ ഡൗണ്‍ലോഡു ചെയ്യാം.

അപേക്ഷ
http://hsee.iitm.ac.in/ വഴി നല്‍കാം. രേഖകള്‍ അപ് ലോഡ് ചെയ്യണം. 
അപേക്ഷിക്കാനുള്ള അവസാന തീയതി: 2020 ജനുവരി 22


അപേക്ഷാ ഫീസ് പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 1200 രൂപയും മറ്റുള്ളവര്‍ക്ക് 2400 രൂപയുമാണ്. ഫീസ് അടച്ച്‌ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കുമ്ബോള്‍ അക്നോളജ്മെന്റ് പേജ് പ്രിന്റ് ചെയ്തെടുക്കാന്‍ കഴിയും. അഡ്മിറ്റ് കാര്‍ഡ്, മാര്‍ച്ച്‌ 18-നും ഏപ്രില്‍ 19-നും ഇടയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മേയ് 15-ന് ഫലം പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് 


Post a Comment

0 Comments