ഇന്നാണ് എൽ ൽ ഡി ക്ലാർക്ക് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം
കേരള സർക്കാർ സർവീസിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റാണ് എൽ.ഡി ക്ലാർക്ക്.വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് ഈ ഉദ്യോഗസ്ഥരാണ്. റവന്യൂ,പഞ്ചായത്ത്,മുനിസിപ്പാലിറ്റി,ടാക്സ്,മോട്ടോർ വാഹന വകുപ്പ്,ട്രഷറി,കൃഷി,മൃഗ സംരക്ഷണം, ജലസേചനം,ക്ഷീര വികസനം,വിദ്യാഭ്യാസം,കോടതി,ആരോഗ്യം,അച്ചടി,സൈനിക ക്ഷേമം,പൊതുമാരാമത്ത്,വ്യവസായം,സാമൂഹ്യ നീതി,ഭക്ഷ്യ-പൊതുവിതരണം,പ്രിന്റിംഗ്-സ്റ്റേഷനറി,എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങീ എല്ലാ ഡിപ്പാർട്മെന്റുകളുടെയും ദൈമനംദിന കാര്യനിർവ്വഹണത്തിൽ ക്ലാർക്കുമാരുടെ റോൾ വളരേ വലുതാണ്.
പത്താം ക്ലാസ്സ് വിജയവും 36 വയസ്സ് കവിയാത്തവരുമായ (പിന്നോക്ക വിഭാഗം,എസ്.സി,എസ്.ടി,ഭിന്ന ശേഷി എന്നിവർക്ക് ഇളവുണ്ട്) എല്ലാവർക്കും ഈ പോസ്റ്റിൽ എത്താൻ സാധിക്കും.
ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളത്തിന്റെ ഭരണചക്രം തിരിക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ കാണാം.
കേരള പബ്ലിക് സർവീസ് കമ്മിഷന്റെ എൽ.ഡി ക്ലാർക്ക് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി(18-12-2019) ഇന്നാണ്
യോഗ്യത: പത്താം ക്ലാസ് വിജയം
2020 ജൂൺ -സെപ്റ്റംബർ മാസം പരീക്ഷ .
2020 ഡിസംബറിൽ ഷോർട്ട് ലിസ്റ്റ്
2021 മാർച്ചിൽ റാങ്ക് ലിസ്റ്റ്
2021 മെയിൽ നിയമനം .
3 വർഷം കൊണ്ട് 600-800 നിയമനങ്ങൾ ..
ആരംഭത്തിൽ തന്നെ 25000 രൂപയിൽ അധികം ശമ്പളം.
ഓർക്കുക.. അവസരങ്ങൾ ലഭിക്കാത്തവരല്ല, അവ വിജയകരമായി ഉപയോഗപ്പെടുത്താത്തവരാണ് പരാജിതൻ..
അപേക്ഷ സമർപ്പിക്കുന്നതിന് ക്ലിക്ക് ചെയ്യുക
PSC online Application
0 Comments