Header Ads

എല്‍ഐസി സുവര്‍ണജൂബിലി സ്കോളര്‍ഷിപ്: അപേക്ഷ 24 വരെ


നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനുള്ള എല്‍ഐസി സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പിന് 24ന് അകം അപേക്ഷിക്കണം. 
വെബ്സൈറ്റ്: www.licindia.in

സര്‍ക്കാര്‍ / സ്വകാര്യ കോളജ്, സര്‍വകലാശാല, സാങ്കേതിക വൊക്കേഷനല്‍ കോഴ്സുകള്‍, എന്‍സിവിടി ഐടിഐ കോഴ്സുകള്‍ എന്നിവ ഈ പദ്ധതിയില്‍പ്പെടും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്.

മറ്റു വ്യവസ്ഥകള്‍:
  • 60 % മാര്‍ക്കോടെ ഈ വര്‍ഷം 12-ാം ക്ലാസ് ജയിച്ചവര്‍. ബിരുദ/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സാകാം.
  • 60 % മാര്‍ക്കോടെ ഈ വര്‍ഷം പത്താം ക്ലാസ് ജയിച്ചവര്‍. ഐടിഐ അടക്കമുള്ള വൊക്കേഷനല്‍ കോഴ്സുകളാകാം.
  • പെണ്‍കുട്ടികള്‍ക്കു മാത്രം പ്ലസ്ടു പഠിക്കുന്നതിനും സ്കോളര്‍ഷിപ്. 60 % മാര്‍ക്കോടെ ഈ വര്‍ഷം പത്താം ക്ലാസ് ജയിച്ചവരാകണം.
കോഴ്സ് തീരുംവരെ വര്‍ഷം 20,000 രൂപ മൂന്നു ഗഡുക്കളായി ലഭിക്കും. പ്ലസ്ടു പെണ്‍കുട്ടികള്‍ക്ക് 10,000 രൂപ. പിജിക്കു സഹായമില്ല.

അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ വരുമാനം കുറഞ്ഞവര്‍ക്കു മുന്‍ഗണന നല്‍കും. പ്രഫഷനല്‍ കോഴ്സുകളില്‍ മുന്‍വര്‍ഷ പരീക്ഷയ്ക്ക് 55% മാര്‍ക്കുണ്ടെങ്കിലേ സ്കോളര്‍ഷിപ് തുടര്‍ന്നു നല്‍കൂ. ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് കോഴ്സുകളില്‍ 50% മതി. ഒരു കുടുംബത്തില്‍ ഒരു കുട്ടിക്കേ സഹായം ലഭിക്കൂ.

വരുമാനം തെളിയിക്കാന്‍, സ്വയംതൊഴിലിലേര്‍പ്പെട്ട രക്ഷിതാക്കള്‍ നോണ്‍-ജുഡീഷ്യല്‍ സ്റ്റാംപ് പേപ്പറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. ജോലിയിലിരിക്കുന്നവര്‍ മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റും റവന്യൂ അധികൃതര്‍ സാക്ഷ്യപ്പെടുത്തണം.

No comments

Powered by Blogger.