Header Ads

എം. ബി. ബി. എസിന് NRI ക്വാട്ടാ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ



ഇന്ത്യയിലെ ഏത് മെഡിക്കൽ കോളേജിലേയും എൻ. ആർ. ഐ ക്വാട്ടാ എം.ബി.ബി.എസ്. പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി സ്കോർ അടിസ്ഥാനമാക്കിയാണ്.

▪രാജ്യത്തെ ഏതെങ്കിലും സ്ഥാപനത്തിൽ 2020- ൽ എം.ബി.ബി.എസ്. പ്രവേശനം അഗ്രഹിക്കുന്നവർ നീറ്റ് യു.ജി. 2020- ന് രജിസ്റ്റർചെയ്ത് പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത നേടേണ്ടതുണ്ട്.

▪ ഡീംഡ് കോളേജുകളിൽ എൻ. ആർ. ഐ ക്വാട്ടയിൽ മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്നവർ, നീറ്റ് അപേക്ഷയിൽ  നാഷണാലിറ്റി എന്നുള്ളത് എൻ. ആർ. ഐ / ഓ. സി. ഐ എന്ന് തെരഞ്ഞെടുത്താൽ പ്രവേശന കൗൺസലിംഗ് സമയത്ത് എൻ. ആർ. ഐ ഓപ്ഷൻ ലഭ്യമായിരിക്കും. ഇവർക്ക് റാങ്ക് അനുസരിച്ച് മെറിറ്റ് സീറ്റിനും ഓപ്ഷൻ നൽകാവുന്നതാണ്. നീറ്റ് അപേക്ഷയിൽ  നാഷണാലിറ്റി എന്നുള്ളത് ഇന്ത്യൻ എന്ന് ചേർക്കുന്നവർക്ക് ഡീംഡ് കോളേജിൽ എൻ. ആർ. ഐ സീറ്റിന് ഓപ്ഷൻ നൽകാൻ കൗൺസലിംഗ് സമയത്ത് പ്രത്യേകം റിക്വസ്റ്റ് നൽകി അംഗീകരിച്ചാൽ മാത്രമേ എൻ. ആർ. ഐ ഓപ്ഷൻ ലഭ്യമാവുകയുള്ളൂ.

▪നീറ്റ് യു.ജി. ഫലം വന്നശേഷം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) വിവിധ വിഭാഗം കോളേജുകളിലേക്കുള്ള അലോട്ടുമെന്റുകൾ നടത്തും. ഡീംഡ് കോളേജിലെ എൻ. ആർ. ഐ ക്വാട്ടാ അലോട്ട്മെന്റും ഈ പ്രക്രിയയിൽ ഉൾപ്പെടും.

ഇവയിലേക്കും താത്പര്യമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ/ചോയ്സ് നൽകാവുന്നതാണ്. ചോയ്സ് നൽകുന്ന അപേക്ഷകരെ അർഹതയ്ക്കുവിധേയമായി പരിഗണിക്കും.

▪കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജിൽ എൻ. ആർ. ഐ ക്വാട്ടയിൽ മെഡിക്കൽ  പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റിന് പുറമെ ജനുവരിയിൽ KEAM ന് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയോടൊപ്പം എൻ. ആർ. ഐ ആണെന്ന് തെളിയിക്കുന്ന ആവശ്യമായ രേഖകളും അപ് ലോഡ്  ചെയ്യേണ്ടതാണ്.  എൻ. ആർ. ഐ ആണെന്ന് തെളിയിക്കുന്ന അനുബന്ധ രേഖകൾ മുൻകൂട്ടി തയ്യാറാക്കിവെക്കാവുന്നതാണ്.

No comments

Powered by Blogger.