Header Ads

നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് JANUARY 8 മുതൽ അപേക്ഷിക്കാം


യൂ
ണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി (എന്‍.ഡി.എ. ആന്‍ഡ് എന്‍.എ.) പ്രവേശനപരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണയാണ്. 2020-ലെ ആദ്യ പരീക്ഷയ്ക്ക് ജനുവരി എട്ടിന് വിജ്ഞാപനം വരും. ജനുവരി 28 വരെ അപേക്ഷിക്കാം. പരീക്ഷ ഏപ്രില്‍ 19-ന്. 

യോഗ്യത : 
പ്ലസ് ടു ആണ് യോഗ്യത. 12-ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്‍.ഡി.എ. ആന്‍ഡ് എന്‍.എ. എഴുത്തുപരീക്ഷ ജയിച്ച്‌ രണ്ടാംഘട്ടമായ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) അഭിമുഖത്തിന് അര്‍ഹത നേടുന്നപക്ഷം പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിയുന്നില്ലെങ്കില്‍ അവര്‍ നല്‍കുന്ന തീയതിക്കകം ഹാജരാക്കണം. അപ്പോഴും അത് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കാന്‍ഡിഡേച്ചര്‍ റദ്ദാക്കും. 2020-ലെ രണ്ടാംപരീക്ഷയ്ക്ക് ജൂണ്‍ 10-ന് വിജ്ഞാപനം വരും. ജൂണ്‍ 30 വരെ അപേക്ഷിക്കാം. പരീക്ഷ സെപ്റ്റംബര്‍ ആറിന്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://upsc.gov.in , https://upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദർശിക്കുക

പ്രതിരോധ സേനയുടെ മൂന്ന് വിങ്ങുകളായ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നി വിഭാഗങ്ങളിലേക്കാണ് പ്രവേശനം നടത്തുക. ആര്‍മിയിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എയര്‍ഫോഴ്സ്, നേവി എന്നിവിടങ്ങളിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

എഴുത്ത് പരീക്ഷ

a)     Mathematics (01) - 2-½ Hours (300 Marks) 

Algebra, Matrices and Determinants, Trigonometry, Analytical Geometry of two and three dimensions, Differential Calculus, Integral Calculus and Differential equations, Vector Algebra, Statistics and Probability. എന്നിവയാണ് Mathematics പരീക്ഷക്കുള്ള വിഷയങ്ങള്‍.

b)    General Ability Test (02) - 2-½ Hours (600 Marks) 

  Part A – ENGLISH :-The question paper in English will be designed to test the candidates understanding of English and workman like use of words. The syllabus covers various aspects like Grammar and usage, vocabulary, comprehension and cohesion in extended text to test the candidate’s proficiency in English. 

  Part B – GENERAL KNOWLEDGE:-The question paper on General Knowledge will broadly cover the subjects Physics, Chemistry, General Science, Social Studies, Geography and Current Events.എന്നിങ്ങനെയാണ് എഴുത്ത് പരീക്ഷയുടെ വിവരങ്ങള്‍.

പരീക്ഷാ സെന്‍ററുകള്‍. 
Agartala, Ahmedabad, Aizawl, Allahabad, Bengaluru, Bareilly, Bhopal, Chandigarh, Chennai, Cuttack, Dehradun, Delhi, Dharwad, Dispur, Gangtok, Hyderabad, Imphal, Itanagar, Jaipur, Jammu, Jorhat, Kochi, Kohima, Kolkata, Lucknow, Madurai, Mumbai, Nagpur, Panaji (Goa), Patna, Port Blair, Raipur, Ranchi, Sambalpur, Shillong, Shimla, Srinagar, Thiruvananthapuram, Tirupati, Udaipur and Vishakhapatnam എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്‍ററുകള്‍. 

എഴുത്ത് പരീക്ഷക്ക് ശേഷം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്‍റെ Intelligence and Personality Test ആര്‍മി, നേവി എന്നിവ തിരഞ്ഞെടുത്തവര്‍ക്കുണ്ടാകും. എയര്‍ ഫോഴ്സ് ആദ്യ ചോയ്സ് ആയി വച്ചവര്‍ക്ക് PABT (Pilot Aptitude Battery Test) ഉം ഉണ്ടാകും.

പരിശീലന കാലാവധി

ആര്‍മിക്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒരു വര്‍ഷം ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും ആയിരിക്കും പരിശീലനം. നേവിക്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒരു വര്‍ഷം നാവിക അക്കാദമിയിലും ആയിരിക്കും പരിശീലനം. എയര്‍ഫോഴ്സ്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒന്നര വര്‍ഷം ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയിലും ആയിരിക്കും പരിശീലനം. 

പരിശീലനത്തിന് ശേഷം കമ്മിഷണ്ഡ് ഓഫീസര്‍മാരായിട്ടായിരിക്കും നിയമനം ലഭിക്കുക. ആര്‍മിയില്‍ ലെഫ്റ്റനന്‍റ്, നേവിയില്‍ സബ് ലഫ്റ്റനന്‍റ്, എയര്‍ ഫോഴ്സില്‍ ഫ്ലൈയിങ്ങ് ഓഫീസര്‍ എന്നീ തസ്തികകളിലായിരിക്കും നിയമനം. 

എങ്ങനെ അപേക്ഷിക്കാം

അപേക്ഷ ക്ഷണിക്കുന്നത് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ്. ആയതിനാല്‍ ഓണ്‍ലൈനായി https://upsconline.nic.in/ എന്ന സൈറ്റിലൂടെ അപേക്ഷിക്കുവാന്‍ കഴിയും.

LIKE OUR PAGES


No comments

Powered by Blogger.