Header Ads

നീറ്റ് അപേക്ഷയിലെ തെറ്റുതിരുത്താം; ജനുവരി 15 മുതല്‍ 31 വരെ


നീറ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരം നീറ്റിനുനല്‍കിയ അപേക്ഷയില്‍ കടന്നുകൂടിയിട്ടുള്ള പിശകുകള്‍ തിരുത്താന്‍ 2020 ജനുവരി 15 മുതല്‍ 31 വരെയുള്ള കാലയളവില്‍ അവസരം ഉണ്ടാകും. ഒരാള്‍ ഒരപേക്ഷയേ നല്‍കാവൂ. പിശകുവന്നാലും രണ്ടാമതൊരു അപേക്ഷ നല്‍കാന്‍ കഴിയില്ല.. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പേജ് 123, 124 പേജുകളില്‍ ചില ഫീല്‍ഡുകള്‍ മാറ്റാന്‍ കഴിയില്ലെന്നും എഡിറ്റുചെയ്യാന്‍ കഴിയില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.. ജെന്‍ഡര്‍, കാറ്റഗറി, നാഷണാലിറ്റി, സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി (15 ശതമാനം അഖിലേന്ത്യാ ക്വാട്ട), പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റി, ഡിസെബിലിറ്റി വിശദാംശങ്ങള്‍, ചോദ്യപ്പേപ്പര്‍ ഭാഷ, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവയാണിവ. 
പ്രധാന ഫീല്‍ഡുകളിലെ പിശകുകള്‍ എല്ലാം തിരുത്താന്‍ ജനുവരി 15 മുതല്‍ 31 വരെയുള്ള കാലയളവില്‍ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

No comments

Powered by Blogger.