Latest

6/recent/ticker-posts

Header Ads Widget

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രവേശനം : അവസാന തിയ്യതി ഡിസംബർ 31


ഫാഷന്‍ ലോകത്ത് യുവതലമുറയ്ക്ക് മികച്ച കരിയറിന് വഴിയൊരുക്കുന്ന ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി മുതലായ കോഴ്‌സുകള്‍ പഠിക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി) അവസരമൊരുക്കുന്നു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലാണ് ഈ സ്ഥാപനം.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡല്‍ഹിയില്‍ 2020-ലെ വിവിധ പ്രോഗ്രാമുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. 



കോഴ്‌സുകൾ 
ആക്‌സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി എന്നിവയാണ് ബിരുദ കോഴ്‌സുകള്‍. ഡിസൈന്‍, ഫാഷന്‍ മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി എന്നിവയാണ് മാസ്റ്റര്‍ ബിരുദങ്ങള്‍.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി ജയം.
പ്രായം:23 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്:
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്‌. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, കോയമ്ബത്തൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങി 32 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേന്ദ്രങ്ങള്‍.

അപേക്ഷിക്കേണ്ട വിധം:
www.nift.ac.in എന്ന വെബ്‌സൈറ്റ്വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഫീസ് : ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 2000 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ 1000 രൂപയും അപേക്ഷാ ഫീസിനത്തില്‍ അടയ്ക്കണം. ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഓണ്‍ലൈനായോ ഫീസടയ്ക്കാം. 
NIFT HO എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കേണ്ട വിലാസം 
The Project Manager- CMS, All India Management Association (AIMA), 15 Link Road, Lajpat Nagar- Part 3, New Delhi-110024

അവസാന തീയതി: ഡിസംബര്‍ 31

Post a Comment

0 Comments