കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ബിസിനസ് അനലറ്റിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം.
രണ്ടുവര്‍ഷത്തെ മുഴുവന്‍സമയ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്. ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പും ഉണ്ട്. അപേക്ഷാര്‍ഥിക്ക് 60 ശതമാനം മാര്‍ക്ക്/ സി.ജി.പി.എ. 6.5 (10-ല്‍) നേടിയുള്ള ബിരുദമോ ബിരുദാനന്തരബിരുദമോ (ബി.ടെക്., ബി.ഇ., എം.എസ്.സി., എം.കോം, തത്തുല്യം) ഉണ്ടായിരിക്കണം. പട്ടികജാതി/വര്‍ഗ/ ഭിന്നശേഷിക്കാര്‍ക്ക് 55ശതമാനം /6.0 സി.ജി.പി.എ. മതി. യോഗ്യതാപ്രോഗ്രാമിന്റെ അവസാനപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഫെബ്രുവരി 16-നാണ് പ്രവേശനപരീക്ഷ. അഭിമുഖം, 10, 12 മാര്‍ക്ക്, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷ www.isical.ac.in/~pgdba/ ലിങ്ക് വഴി ജനുവരി ആറുവരെ നല്‍കാം. അപേക്ഷാഫീസ്, 2000 രൂപ. പട്ടികജാതി/വര്‍ഗ/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1000 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം. പ്രോഗ്രാം ജൂണ്‍ 15-ന് തുടങ്ങും.
0 Comments