Header Ads

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ‌യിലും, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിലും 1512 അപ്രന്റിസ് ഒഴിവ്



ഈസ്റ്റ് കോസ്റ്റ് റെയില്‍വേ‌യിലും, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിലും അപ്രന്റിസ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ അപേക്ഷിക്കുക അവസാന തീയതി : ജനുവരി 6

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ‌യുടെ ഹെഡ് ക്വാര്‍ട്ടറിലും വിവിധ ഡിവിഷനുകളിലും, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് (എംവി), കാര്‍പെന്റര്‍, ഇലക്‌ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്ക്, വയര്‍മാന്‍, പെയിന്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ടര്‍ണര്‍, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്ക്, ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, പ്ലംബര്‍, മേസണ്‍ ട്രേഡുകളിലാണ് അവസരം.

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ഥികള്‍ ഒരു യൂണിറ്റിലേക്ക് മാത്രം അപേക്ഷ നല്‍കിയാല്‍ മതി. യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്‌ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. 1216 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://rrcbbs.org.in/
അവസാന തീയതി : ജനുവരി 6

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്‌ട്രോണിക്സ് സിസ്റ്റം മെയിന്റനന്‍സ്, പ്ലംബര്‍, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രഫര്‍ (ഇംഗ്ലിഷ്), വയര്‍മാന്‍, മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍ ട്രേഡുകളിലാണ് അവസരം. 296 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://www.ncr.indianrailways.gov.in/
അവസാന തീയതി : ജനുവരി 10



No comments

Powered by Blogger.