Latest

6/recent/ticker-posts

Header Ads Widget

റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ് : 926 ഒഴിവുകള്‍

ബിരുദധാരികള്‍ക്ക് റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റാകാം; 926 ഒഴിവുകള്‍, തുടക്കശമ്പളം 36,000 രൂപ


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 926 ഒഴിവുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി 20 ഒഴിവുകളുണ്ട്. ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ക്കു പുറമെയാണിത്.

പ്രായം: 
2019 ഡിസംബര്‍ ഒന്നിന് 20നും 28നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

യോഗ്യത: 
ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷാര്‍ഥിക്ക് വേഡ് പ്രോസസിങില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്:
പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയില്‍ വിജയിക്കുന്നവരെ നിയമനത്തിനായി പരിഗണിക്കും. പരീക്ഷയുടെ സിലബസ് ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ https://opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശമ്പളം: 
13150-34990 രൂപ ശമ്പള സ്‌കെയിലിലാണ് നിയമനം. അസിസ്റ്റന്റ് തസ്തികയില്‍ നിയമനം കിട്ടുന്നവര്‍ക്ക് വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ ആദ്യമാസം ഏകദേശം 36091 രൂപയോളമായിരിക്കും ലഭിക്കുക.

അപേക്ഷാ ഫീസ്:
എസ്.സി, എസ്.ടി., ഭിന്നശേഷി, എക്‌സ്-സര്‍വീസ്  വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ് ഫീസ്.

അപേക്ഷിക്കേണ്ട വിധം : wwww.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജനുവരി 16 വരെ അപേക്ഷിക്കാം. ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

Online Application : https://ibpsonline.ibps.in/rbiasstnov19/

Post a Comment

0 Comments