Header Ads

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ : രജിസ്ട്രേഷന്‍ ജനുവരി രണ്ട് മുതൽ



ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഗ്രൂപ്പ് എക്സ് കാറ്റഗറിയില്‍ (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ) ഗ്രൂപ്പ് വൈയില്‍ (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, എയര്‍ഫോഴ്സ്, പൊലീസ്, സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡ് ഒഴികെ) തസ്തികകളില്‍ ഒഴിവുണ്ട്. .

ഗ്രൂപ്പ് എക്സില്‍ യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു (മാത്സ് ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച്‌) ജയിക്കണം. അല്ലെങ്കില്‍ എന്‍ജിനിയറിങില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ്. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച്‌ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.  ഉയരം കുറഞ്ഞത് 152.5 സെ.മീ. തൂക്കം ഉയരത്തിന് ആനുപാതികമാകണം. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. ഓപറേഷന്‍ അസി. തസ്തികയില്‍ കുറഞ്ഞത് 55 കിലോ തൂക്കം വേണം. 

www.airmenselection.cdac.in വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി രണ്ടിന് തുടങ്ങും. അവസാനതിയതി 20.

ഉയര്‍ന്ന പ്രായം 21. 2000 ജനുവരി 17നും 2003 ഡിസംബര്‍ 30നും ഇടയില്‍ (ഇരുതിയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം അപേക്ഷകര്‍. 




അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.