സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 15-ന് തുടങ്ങും. 12-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 30-നും 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 20-നും അവസാനിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി ഏഴുവരെ നടക്കും. ഫെബ്രുവരി 15-ന് രാവിലെ 10-ന് തിയറി പരീക്ഷ തുടങ്ങും. 10 മുതല്‍ 10.15 വരെ ഉത്തരക്കടലാസ് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സമയം ഉപയോഗിക്കാം. അത് അസിസ്റ്റന്റ് സൂപ്രണ്ട് പരിശോധിച്ച് ഒപ്പ് രേഖപ്പെടുത്തണം.
ചോദ്യക്കടലാസ് 10.15-ന് വിതരണം ചെയ്യും. 10.30 വരെയുള്ള 15 മിനിറ്റ് ചോദ്യക്കടലാസ് വായിക്കാനുള്ള സമയമാണ്. 10.30 മുതല്‍ ഉത്തരമെഴുതാന്‍ തുടങ്ങാം. വിശദമായ ടൈം ടേബിള്‍ https://www.cbse.nic.in/ ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
0 Comments