പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,326 ഒഴിവുകളാണുളളത്.
60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 21 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2020 ജനുവരി 19 രാത്രി 11 മണിവരെ അപേക്ഷിക്കാം.
പ്രായം: ഉയര്‍ന്ന പ്രായപരിധി 30 വയസ്. (2020 ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). മറ്റിളവുകള്‍ ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.വൈദ്യപരിശോധനയും ഉണ്ടാകും.
അപേക്ഷാ ഫീസ്: 1000 രൂപ. പട്ടികവിഭാഗം, വികലാംഗര്‍, കോള്‍ ഇന്ത്യാ ജീവനക്കാര്‍ എന്നിവര്‍ക്കു ഫീസില്ല.ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് എന്നിവ മുഖേന ഫീസടക്കാം.
www.coalindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
0 Comments