Header Ads

ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ അപ്രന്റിസ്


തമിഴ്നാട് തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ ടെക്നീഷ്യന്‍ അപ്രന്റിസ് 59, ട്രേഡ് അപ്രന്റിസ് 120 ഒഴിവുണ്ട്. ഒരുവര്‍ഷത്തേക്കാണ് പരിശീലനം.  ഉയര്‍ന്ന പ്രായം 35. 

ടെക്നീഷ്യന്‍ അപ്രന്റിസ് വിഭാഗത്തില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് 20, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങ് 10, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് 15, കെമിക്കല്‍ എന്‍ജിനിയറിങ് 5, സിവില്‍ 9 ട്രേഡ് അപ്രന്റിസ് ഫിറ്റര്‍ 22, വെല്‍ഡര്‍ 10, ഇലക്‌ട്രീഷ്യന്‍ 9, ടര്‍ണര്‍ 6, മെഷീനിസ്റ്റ് 2, ഡ്രോട്സ്മാന്‍(മെക്കാനിക്) 2, സിവില്‍ 4, ഇലക്‌ട്രോണിക് മെക്കാനിക്/മെക്കാനിക്(റേഡിയോ ആന്‍ഡ് ടെലിവിഷന്‍) 5, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 4, റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക് 4, മെക്കാനിക് ഡീസല്‍ 4, കാര്‍പന്റര്‍ 2, ഇന്‍സ്ട്രുമെന്റ് മെക്കാനിക്(കെമിക്കല്‍ പ്ലാന്റ്) 1, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് അസി./കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസി. 45 എന്നിങ്ങനെയുമാണ് ഒഴിവ്. 

ടെക്നീഷ്യന്‍ അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഒന്നാം ക്ലാസ്സോടെ ത്രിവസതര ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് യോഗ്യത എസ്‌എസ്‌എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും. 

വാക് ഇന്‍ ഇന്റര്‍വ്യു ടെക്നീഷ്യന്‍ അപ്രന്റിസ് ഡിസംബര്‍ 21നും ട്രേഡ് അപ്രന്റിസ് ജനുവരി നാലിനുമാണ്.

 വിശദവിവരത്തിന് www.iprc.gov.in.

No comments

Powered by Blogger.