Header Ads

കേരള സിവില്‍ ഡിഫന്‍സില്‍ ഇപ്പോൾ പങ്കുചേരാം



കേരള സര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ സിവില്‍ ഡിഫന്‍സ് സംവിധാനത്തിലേക്ക് അപേക്ഷിക്കാം. ചിട്ടയായ പരിശീലനം നല്‍കി അഗ്നിശമന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഗ്നിരക്ഷാവകുപ്പിന് കീഴില്‍ ഓരോ നിലയങ്ങളിലും 50 സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന രീതിയിലാണ് ആദ്യഘട്ടത്തില്‍ ജനങ്ങളെ ചേര്‍ക്കുന്നത്. 18 വയസ് പൂര്‍ത്തിയായ സ്ത്രീ പുരുഷന്മാര്‍ക്ക് വോളണ്ടിയറാകാന്‍ അപേക്ഷിക്കാം. പ്രതികൂല സാഹചര്യത്തിലും പ്രതിഭലേച്ഛ കൂടാതെ പ്രവൃത്തിചെയ്യാന്‍ സന്നദ്ധതയുള്ളവരെയാണ് വേണ്ടത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രാദേശികതലത്തിലും ജില്ലാതലത്തിലും അതതു ഫയര്‍‌സ്റ്റേഷന്‍ ഓഫീസുകളിലും സംസ്ഥാനത്തില്‍ തൃശൂരിലുള്ള കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് അക്കാഡമിയിലും ഹ്രസ്വകാല സമഗ്ര പരിശീലനം നടത്തും. അപേക്ഷിക്കാന്‍ കേരളാ സിവില്‍ ഡിഫന്‍സിന്റെ cds.fire.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തെരഞ്ഞെടുപ്പ്‌ന് 21 ന് പൂര്‍ത്തീകരിക്കും.

No comments

Powered by Blogger.