Latest

6/recent/ticker-posts

Header Ads Widget

മാനേജ്‌മെന്റ് പഠനത്തിന് MAT


രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിൽ എം.ബി.എ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി നടത്തുന്ന മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (MAT) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് വേണ്ട യോഗ്യത. ബിരുദ കോഴ്സിന്റെ അവസാന വർഷ വിദ്യാർഥികൾക്കും മാറ്റിന് അപേക്ഷിക്കാം.

പരീക്ഷ രീതി :
പെൻ-പേപ്പർ രീതിയിലും കംപ്യൂട്ടർ അധിഷ്ഠിത രീതിയിലും പരീക്ഷ നടത്തും. അപേക്ഷകർക്ക് ഏതെങ്കിലും ഒരു രീതിയോ രണ്ടുരീതിയും ഒരുമിച്ചോ തിരഞ്ഞെടുക്കാം. 

ഫീസ് : 
പേപ്പർ ബേസ്ഡ് ടെസ്റ്റ് (PBT) അല്ലെങ്കിൽ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) മാത്രമായി തിരഞ്ഞെടുക്കുന്നതിന് 1550 രൂപയാണ് ഫീസ്. രണ്ടും തിരഞ്ഞെടുക്കുന്നതിന് 2650 രൂപയാണ് ഫീസ്.

പരീക്ഷ എഴുതാൻ PBT-യും CBT-യും തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്ക് മാറ്റ് സ്കോർ വഴി അപേക്ഷിക്കാനാകും. മറ്റുള്ളവർക്ക് 5 മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

പരീക്ഷ തിയ്യതി 
  • PBT ഫെബ്രുവരി 16ന് നടത്തും. ഫെബ്രുവരി 9ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
  • CBT ഫെബ്രുവരി 2ന് നടത്തും. ജനുവരി 26ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

More Details : www.mat.aim
Online Registration: https://mat.aima.in/feb20/

Post a Comment

0 Comments