കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനം ഡല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (NIELIT)യില്‍ മികച്ച അവസരം.
ഐടി ട്രെയിനിങ് ആന്‍ഡ് സപ്പോര്‍ട്ട് എക്സിക്യൂട്ടീവ്, പ്രോഗ്രാമര്‍ അസിസ്റ്റന്റ് ബി, ഐടി മാനേജര്‍,സീനിയര്‍ പ്രോഗ്രാമര്‍, സീനിയര്‍ പ്രോഗ്രാമര്‍ കെഒഎല്‍, സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് പ്രോഗ്രാമര്‍ ബി, അസിസ്റ്റന്റ് പ്രോഗ്രാമര്‍ ബി കെഒഎല്‍, പ്രോഗ്രാമര്‍, പ്രോജക്ട്/ ടീം ലീഡ്, നെറ്റ്വര്‍ക്ക് സ്പെഷലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഡല്‍ഹി/ എന്‍സിആര്‍/ കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കരാര്‍ നിയമനം ആയിരിക്കും. 328 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://www.nielit.gov.in/delhi
0 Comments