Header Ads

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാം; മോഡല്‍ ഫിനിഷിംഗ് സ്‌കൂളുകൾ വഴി അപേക്ഷിക്കാം


മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ മുഖേന നടപ്പാക്കുന്ന വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴില്‍ നടപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോഴ്‌സിലേക്ക് ബി.ടെക്ക് (കമ്ബ്യൂട്ടര്‍ സയന്‍സ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കല്‍), ബി.സി.എ/എം.സി.എ/ബി.എസ്.സി/എം.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം


പ്രായം 20 മുതല്‍ 35 വരെ. കാലാവധി 400 മണിക്കൂര്‍. അപേക്ഷകര്‍ കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് താഴെ എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അസ്സല്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കീഴില്‍ നടപ്പാക്കുന്ന ഡി.ടി.എച്ച്‌ സെറ്റ്-ടോപ്പ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍ സര്‍വീസ് ടെക്‌നീഷന്‍ കോഴ്‌സിലേക്കുള്ള യോഗ്യത എസ്.എസ്.എല്‍.സിയാണ്
കാലാവധി 20 മണിക്കൂര്‍. ഒ.ബി.സി വിഭാഗക്കാരായ അപേക്ഷകര്‍ക്ക് വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തിന് താഴെയാണെന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറോ, ഗസ്റ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ വേണം.

ഒ.ബി.സി വിഭാഗക്കാരായ അപേക്ഷകര്‍ വാര്‍ഷികവരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറോ, ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ വേണം. ഡ്രൈവിംങ് ലൈസന്‍സ് അഭികാമ്യം. യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്സ്‌പോര്‍ട്ട് സൈസ്സ് കളര്‍ ഫോട്ടോയും ഹാജരാക്കണം.

പ്രായഭേദമന്യേ താല്‍പ്പര്യമുള്ളവര്‍ക്ക് റോബോട്ടിനെ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമിംഗ്, അസ്സംബ്ലിംഗ്, ഹാര്‍ഡ്‌വെയര്‍ ഡിസൈനിംഗ് എന്നിവ 30 മണിക്കൂര്‍ കൊണ്ട് മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പഠിക്കാം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 30 പേര്‍ ഉണ്ടെങ്കില്‍ അവരുടെ സ്ഥാപനങ്ങളില്‍ ചെന്ന് ക്ലാസ് എടുക്കും. ഫീസ് 5,000 രൂപയും ജി.എസ്.ടിയും.

സാങ്കേതിക ബിരുദധാരികളെ ജോലി നേടാന്‍ പ്രാപ്തരാക്കുന്ന ജാവ, പൈതണ്‍, വിദേശ ഭാഷാ പരിശീലനവും (ഫോറിന്‍ ലാംഗ്വേജ്-ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകള്‍) മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ വഴി നടപ്പാക്കുന്നു.

താത്പര്യമുള്ളവര്‍ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്ബസിനകത്തുള്ള മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നേരിട്ട് ബന്ധപ്പെടണം.
ഫോണ്‍: 0471-2307733, 8547005050

No comments

Powered by Blogger.