Header Ads

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) ബിരുദ പ്രവേശനപരീക്ഷക്ക് അപേക്ഷക്ഷണിച്ചു.


ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) ബി.എ. പ്രവേശനത്തിനായി നടത്തുന്ന ടിസ് ബി.എ. പ്രവേശനപരീക്ഷ (ടിസ്സ് ബാറ്റ്) കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ഏപ്രില്‍ 25- ന് നടത്തും.

ടിസിന്റെ ഗുവാഹാട്ടി (അസം), തുല്‍ജാപുര്‍ (മഹാരാഷ്ട്ര) എന്നീ ഓഫ് കാമ്ബസുകളില്‍ നടത്തുന്ന ബി.എ. സോഷ്യല്‍ സയന്‍സസ്, തുല്‍ജാപുറില്‍ നടത്തുന്ന ബി.എ. (ഓണേഴ്‌സ്) സോഷ്യല്‍വര്‍ക്ക് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ റൂറല്‍ ഡെവലപ്‌മെന്റ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

യോഗ്യത: 
അപേക്ഷാര്‍ഥി ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

പരീക്ഷ 
90 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടുഭാഗങ്ങളായാണ് പ്രവേശനപരീക്ഷ. ആദ്യഭാഗത്തിന്റെ ദൈര്‍ഘ്യം 60 മിനിറ്റ്. ഇതില്‍ കറന്റ് അഫയേഴ്‌സ്, സോഷ്യല്‍ അവയര്‍നെസ്, ലോജിക്കല്‍ ആന്‍ഡ് അനലറ്റിക്കല്‍ റീസണിങ് എന്നിവയില്‍നിന്ന് 60 മാര്‍ക്കിനുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.
രണ്ടാംഭാഗം വിവരണാത്മക രീതിയില്‍ ഇംഗ്ലീഷില്‍ ഉത്തരംനല്‍കേണ്ട ചോദ്യങ്ങള്‍. രണ്ടുചോദ്യങ്ങളുണ്ടാകും. 30 മിനിറ്റ്. 40 മാര്‍ക്ക്. യോഗ്യത നേടാന്‍ ഓരോ ഭാഗത്തിലും 40 ശതമാനം മാര്‍ക്കുനേടണം. 

പരീക്ഷ കേന്ദ്രം : കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. 

അപേക്ഷ മാര്‍ച്ച്‌ 23- നകം https://admissions.tiss.edu/ ലെ പ്രോഗ്രാം ലിങ്ക് വഴി നല്‍കണം.

കൂടുതൽ വിവരങ്ങൾക്ക് : https://admissions.tiss.edu/view/5/admissions/ba-ma-admissions/ba-online-application-will-be-live-from-3rd-week-o/



LIKE OUR PAGES

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.