Header Ads

യു.ജി.സി നെറ്റ് ഫലപ്രഖ്യാപനം ഡിസംബര്‍ 31ന്;അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു


യു.ജി.സി നെറ്റ് പരീക്ഷയുടെ അന്തിമ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) പ്രസിദ്ധീകരിച്ചു. ugcnet.nta.nic.in എന്ന വെബ് സൈറ്റിൽ ഉത്തര സൂചിക ലഭിക്കും  എല്ലാ വിഷയത്തിന്റെയും പേപ്പര്‍ IIന്റെ ഉത്തര സൂചികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെയായിരുന്നു ഇത്തവണ എന്‍.ടി.എ നെറ്റ് പരീക്ഷ നടത്തിയത്. താത്കാലിക ഉത്തരസൂചിക ഡിസംബര്‍ 10 മുതല്‍ 13 വരെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. ഡിസംബര്‍ 31ന് ഫലം പ്രഖ്യാപിക്കും.

No comments

Powered by Blogger.