സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ് അവസരം. വിവിധ സ്റ്റേഷന്/ വര്ക്ക്ഷോപ്പുകളിലായുള്ള ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍), ടെയ്ലര് (ജനറല്‍), ഇലക്ട്രീഷ്യന്, മെഷിനിസ്റ്റ്, PASAA, മെക്കാനിക്ക് ഡീസല്‍, ലബോറട്ടറി അസിസ്റ്റന്റ് (സിപി), ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്), ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), മെക്കാനിക്ക് മെഷീന് ടൂള്‍സ് മെയിന്റനന്‍സ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് എന്നീ ട്രേഡുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത:
മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാ രീതി), ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി) അല്ലെങ്കില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി/ എസ്സിവിടി) എന്നിവയാണ് യോഗ്യത.
തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. ഒരു വര്‍ഷമാണു പരിശീലനം.
ആകെ ഒഴിവുകൾ : 2562 ഒഴിവുകളുണ്ട്.
അവസാന തീയതി : ജനുവരി 22
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം : http://www.rrccr.com/
0 Comments