Header Ads

SET: ജനുവരി 10 വരെ അപേക്ഷിക്കാം


ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സെറ്റ് ഫെബ്രുവരി 2020 ന്റെ പ്രോസ്‌പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യോഗ്യത : 
ബിരുദാനന്തരബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍റ്റിറ്റിസി, ഡിഎല്‍ഇഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/ എസ്.ടി വിഭ്ഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രം ബിരുദാനന്തരബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും നാച്വറല്‍ സയന്‍സില്‍ ബി.എഡും നേടിയവര്‍ക്ക് ബയോടെക്‌നോളജിയില്‍ സെറ്റ് എഴുതാം.അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം. അവസാനവര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം. മേല്‍പ്പറഞ്ഞ രണ്ടു നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി/ ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കില്ല.

അപേക്ഷ രീതി : 
ഓണ്‍ലൈനായി ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം.

ഫീസ്: 
ജനറല്‍/ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും എസ്.സി/ എസ്.ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പാസ്സാകുന്നപക്ഷം ഹാജരാക്കണം. ഒ.ബി.സി നോണ്‍ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ (2018 ഡിസംബര്‍ 29നും 2020 ജനുവരി 10നും ഇടയില്‍ ലഭിച്ചതായിരിക്കണം), എസ്.സി/ എസ്.ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പാസ്സാകുന്നപക്ഷം ഹാജരാക്കണം.

Notification : http://lbsedp.lbscentre.in/setfeb20/
Online  Application : http://lbsedp.lbscentre.in/setfeb20/Basic_Data_Registration.php


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.