നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികയിലേക്കുള്ള ജെഎജി എന്‍ട്രി സ്കീം ഇരുപത്തിയഞ്ചാമതു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് (NT) - ഒക്ടോബര്‍ 2020 കോഴ്സിനു അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത
55 % മാര്‍ക്കില്‍ കുറയാതെ എല്‍എല്‍ബി ബിരുദം (ത്രിവല്‍സരം/പഞ്ചവല്‍സരം). അപേക്ഷകര്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/ സ്റ്റേറ്റ് റജിസ്ട്രേഷനുള്ള യോഗ്യത എന്നിവ നേടിയിരിക്കണം. പുരുഷന്- 6, സ്ത്രീ- 2 എന്നിങ്ങനെ ആകെ എട്ടു ഒഴിവുകളുണ്ട്.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ചത്തെ പരിശീലനം നല്‍കും. ശേഷം ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : http://joinindianarmy.nic.in/
അവസാന തീയതി: ഫെബ്രുവരി 13
0 Comments