Header Ads

സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയറ്റ്



സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ സര്‍ക്കിളുകളിലായി ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട് ആന്‍ഡ് സെയില്‍സ്) 8224 ഒഴിവുണ്ട്. കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ 400 ഒഴിവുണ്ട്. ഛണ്ഡീഗഡ്, നോര്‍ത്ത് ഈസ്റ്റേണ്‍ സോണ്‍ എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, മുന്‍ വിജ്ഞാപനപ്രകാരം നികത്തപ്പെടാത്ത ഒഴിവുകള്‍ ഉള്‍പ്പെടെയാണ് ആകെ ഒഴിവ്. 

യോഗ്യത: ബിരുദം. 
പ്രായം 20-28. 2020 ജനുവരി ഒനിനെ അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്. പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. 

തെരഞ്ഞെടുപ്പ്:  പ്രാഥമികം, പ്രധാനം എന്നിങ്ങനെ ഓണ്‍ലൈനായുള്ള രണ്ട് പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷയില്‍ ഇംഗ്ലീഷ്, നയൂമറിക്കല്‍ എബിലിറ്റി, സീറണിങ് എന്നിവയാണ് പരീശോധിക്കുക. നൂറുമാര്‍ക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള നൂറുചോദ്യങ്ങളാണുണ്ടാകുക. ഒരുമണിക്കൂര്‍ സമയത്തേക്കാണ് പരീക്ഷ. പ്രധാനപരീക്ഷ രണ്ട് മണിക്കൂര്‍ 40 മിനിറ്റ് സമയത്തേക്കാണ്.
200 മാര്‍ക്കിന്റെ 190 ചോദ്യങ്ങളാണുണ്ടാകുക. ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയില്‍നിന്നാണ് ചോദ്യങ്ങള്‍. 


ഏത് സര്‍ക്കിളിലേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.പ്രാദേശികഭാഷയിലും പരീക്ഷയുണ്ടാകും.

പ്രാദേശിക ഭാഷ പഠിച്ചതിന്റെ തെളിവായി പത്താം ക്ലാസ്സ്/ പ്ലസ്ടു പഠിച്ചതിന്റെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം. 


https://bank.sbi/careers
https://www.sbi.co.in/careers വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം 

അവസാന തിയതി ജനുവരി 26.

No comments

Powered by Blogger.