Header Ads

ഡൽഹി വിളിക്കുന്നു.; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ്.

വിവിധ തസ്തികകളിലേക്ക് രണ്ട് വിജ്ഞാപനങ്ങളിലായി അപേക്ഷ ക്ഷണിച്ച്‌ ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ്. 

വിവിധ വകുപ്പുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക്-254, വെറ്ററിനറി ലൈവ്‌സ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍-78, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) -46, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-38, അക്കൗണ്ടന്റ്-18, ലാബ് അസിസ്റ്റന്റ് (ബയോളജി)-10 എന്നി തസ്‌തികകളിലും വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്‌സ്, ഫിസിക്‌സ്, സംസ്‌കൃതം, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപക (പി.ജി.ടീച്ചര്‍), എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ തസ്തികയിലുമാണ് അവസരം.

അപേക്ഷിക്കേണ്ട വിധം 
ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ വകുപ്പുകളില്‍ 536, വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ അധ്യാപകര്‍ 394, എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍- 316 എന്നിങ്ങനെ ആകെ 1246 ഒഴിവുകളാണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കു സന്ദര്‍ശിക്കുക : 

വിവിധ വകുപ്പുകളിലേക്കു അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6

ആദ്ധ്യാപകര്‍, എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ തസ്തികയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18

No comments

Powered by Blogger.