Latest

6/recent/ticker-posts

Header Ads Widget

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ച്‌ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. 

യോഗ്യത 
എന്‍.ഡി.എ. ആര്‍മി വിങിന് 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യവും, എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രിക്ക് 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യം. എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രിക്ക് 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യവുമാണ് യോഗ്യത. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 (ആര്‍മി 208, നേവി 42, എയര്‍ഫോഴ്‌സ് 120) ഒഴിവ്, നേവല്‍ അക്കാദമി 48 ഒഴിവ് (10+2 കേഡറ്റ് എന്‍ട്രി സ്‌കീം)എന്നിങ്ങനെ ആകെ 418 ഒഴിവുകളാണുള്ളത്. 


തെരഞ്ഞെടുപ്പ് 
എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 2020 ഏപ്രില്‍ 19നാണ് പരീക്ഷ. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : 

അവസാന തീയതി: ജനുവരി 28

Post a Comment

0 Comments