Latest

6/recent/ticker-posts

Header Ads Widget

നാ​​ഷ​​ണ​​ൽ എ​​ൻ​​ട്ര​​ൻ​​സ് സ്ക്രീ​​നിം​​ഗ് ടെ​​സ്റ്റ് (നെ​​സ്റ്റ്) അപേക്ഷ ജനുവരി 8 മുതൽശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന നാ​​ഷ​​ണ​​ൽ എ​​ൻ​​ട്ര​​ൻ​​സ് സ്ക്രീ​​നിം​​ഗ് ടെ​​സ്റ്റ് (നെ​​സ്റ്റ്) ജൂ​​ൺ ഒന്നിനു രാ​​ജ്യ​​ത്തെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട്, കൊ​​ച്ചി, തി​​രു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. 

കേ​​ന്ദ്ര അ​​ണു​​ശ​​ക്തി മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ ഭു​​വ​​നേ​​ശ്വ​​റി​​ലു​​ള്ള നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് (എ​​ൻ​​ഐ​​എ​​സ്ഇ​​ആ​​ർ), യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് മും​​ബൈ-​ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് അ​​റ്റോ​​മി​​ക് എ​​ന​​ർ​​ജി സെ​​ന്‍റ​​ർ ഫോ​​ർ എ​​ക്സ​​ല​​ൻ​​സ് ഇ​​ൻ ബേ​​സി​​ക് സ​​യ​​ൻ​​സ​​സ് (യു​​എം-​​ഡി​​എ​​ഇ-​​സി​​ബി​​എ​​സ്) എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ഞ്ച​​വ​​ത്സ​​ര എം​​എ​​സ് കോ​​ഴ്സ് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​തി​​നാ​​ണു നെ​​സ്റ്റ്.ബ​​യോ​​ള​​ജി, കെ​​മി​​സ്ട്രി, മാ​​ത്ത​​മ​​റ്റി​​ക്സ്, ഫി​​സി​​ക്സ് എ​​ന്നീ അ​​ടി​​സ്ഥാ​​ന ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് എം​​എ​​സ് കോ​​ഴ്സ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻ‌ഐ‌സി‌ആർ), ഭുവനേശ്വർ, മുംബൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നിർബന്ധിത പരീക്ഷണമാണ് നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (നെസ്റ്റ്) - ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് ((UM-DAE CEBS), മുംബൈ, NISER എന്നിവ 2007 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി വകുപ്പാണ് ആരംഭിച്ചത്. ഈ രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശിക്കുന്നതിനുള്ള ഏക മാനദണ്ഡമായി നെസ്റ്റ് ഉപയോഗിക്കുന്നു.

പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​യ്യാ​​യി​​രം രൂ​​പ വീ​​തം പ്ര​​തി​​മാ​​സ ഇ​​ൻ​​സ്പ​​യ​​ർ സ്കോ​​ള​​ർ​​ഷി​​പ് ല​ഭി​​ക്കും. 20000 രൂപ വാർഷിക ഗ്രാന്‍റായും ലഭിക്കും.  പ​​ഠ​​ന​​ത്തി​​ൽ മി​​ക​​വു പു​​ല​​ർ​​ത്തു​​ന്ന​​വ​​ർ​​ക്ക് ഭാ​​ഭാ അ​​റ്റോ​​മി​​ക് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ന്‍റെ ട്രെ​​യി​​നിം​​ഗ് സ്കൂ​​ളി​​ന്‍റെ ഇ​​ന്‍റ​​ർ​​
വ്യു​​വി​​ൽ നേ​​രി​​ട്ടു പ​​ങ്കെ​​ടു​​ക്കാം.

യോഗ്യത : 
60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്കും പ്ല​​സ്ടു പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

മേയ് അവസാനമോ ജൂൺ ആദ്യമോ ആയിരിക്കും പ്രവേശന പരീക്ഷ. രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വരെയും 2.30 മുതൽ ആറു ​വ​​രെ​​യും രണ്ടു സെഷനുകളായാണു പരീക്ഷ. പ​​രീ​​ക്ഷ. പൂർണമായും ഓൺലൈനായാണു പരീക്ഷ നടത്തുന്നത്. പ​​തി​​നൊ​​ന്ന്, പ​​ന്ത്ര​​ണ്ട് ക്ലാ​​സി​​ലെ സി​​ബി​​എ​​സ്ഇ സി​​ല​​ബ​​സി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും ചോ​​ദ്യ​​ങ്ങ​​ൾ. സി​​ല​​ബ​​സും മാ​​തൃ​​കാ ചോ​​ദ്യ​​പേ​​പ്പ​​റും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ്രധാന തീയതികൾ 

Registration / Online application  : January 08, 2020 (2:30 pm)

Online application closes : April 3, 2020 (midnight) [First Friday of April]

Download of admit card starts : April 24, 2020, 6:30 pm

Date of examination : June 06, 2020 (Saturday),
 Session-I: 9:00 am - 12:30 pm, Session-II: 2:00 pm - 5:30 pm

Announcement of results on NEST website : June 16, 2020 [Third Tuesday of June]
നെ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളെ​ക്കു​​റി​​ച്ച​​റി​​യാ​​ൻ:
www.niser.ac.in
www.cbs.ac.in
www.visvabharati.ac.in
ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യ്ക്കും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും: www.nestexam.in

Notification : https://www.nestexam.in/docs/20/NEST2020-Brochure-Syllabus.pdf
How to Apply : https://www.nestexam.in/docs/20/How-to-Apply.pdf
Syllabus: https://www.nestexam.in/docs/20/NEST2020-Syllabus.pdf