Header Ads

അധ്യാപകരാകാൻ CTET;ഫെബ്രുവരി 24 വരെ അപേക്ഷിക്കാം


ബിഎസ്ഇ നടത്തുന്ന സെൻട്രൽ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. സിബിഎസ്ഇ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തിനായി നടത്തുന്ന അര്‍ഹതാനിര്‍ണയ പരീക്ഷയാണ് സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്.   ജൂലൈ, ഡിസംബർ മാസങ്ങളിൽ ഇത് വർഷത്തിൽ രണ്ടുതവണ നടത്തുന്നു. CTET 2020 ജൂലൈ പരീക്ഷ 2020 ജൂലൈ 5 ന് നടക്കും .

പരീക്ഷയെ പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ടായി തിരിക്കാം.
 ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്ക് പേപ്പര്‍ ഒന്ന് പരീക്ഷയും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ അധ്യാപകരാകാനുള്ളവര്‍ക്ക് പേപ്പര്‍ രണ്ട് പരീക്ഷയും എഴുതണം എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ, (അതായത് 1-8 ക്ലാസ്സുകളിൽ), പേപ്പർ 1, 2 എന്നിവ എഴുതേണ്ടതുണ്ട്.
.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24. ഫെബ്രുവരി 27ന് വൈകിട്ട് 3.30 വരെ ഫീസ് അടക്കാം.

അപേക്ഷാഫീസ്
1. ജനറൽ - 1000 (ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറുകൾക്കും 1200 രൂപയുമാണ്)
2. സംവരണ വിഭാഗം - 500 (600)

പ്രധാനപ്പെട്ട തീയതികൾ
1. അപേക്ഷ ആരംഭിക്കുന്നത് - ജനുവരി 24
2. അവസാന തീയതി - ഫെബ്രുവരി 24
3. ഫീസ് അടക്കേണ്ട അവസാന തീയതി - ഫെബ്രുവരി 27
4 .അപേക്ഷാ ഫോം തിരുത്തൽ മാർച്ച് 17 - 24
5. അഡ്മിറ്റ് കാർഡ് ജൂൺ 20
6. പരീക്ഷ തീയതി ജൂലൈ 5
7. ഉത്തര സൂചികാ  പ്രകാശനം ജൂലൈ 23
8. ഫലപ്രഖ്യാപനം ജൂലൈ 27
9. സർട്ടിഫിക്കറ്റുകളുടെ വിതരണം ഓഗസ്റ്റ് 2020

ജൂലൈ 5, ഞായറാഴ്ച രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. 20 ഭാഷകളിൽ 112 സിറ്റികളിലായാണ് പരീക്ഷ നടക്കുന്നത്

യോഗ്യതാ മാർക്ക് 
സിടിഇടിക്ക് യോഗ്യതാ മാർക്ക് ജനറൽ വിഭാഗത്തിന് 60 ശതമാനവും റിസർവ്ഡ് വിഭാഗത്തിന് 55 ശതമാനവുമാണ്. പേപ്പർ 1 അല്ലെങ്കിൽ പേപ്പർ 2 ൽ 60% ൽ കൂടുതൽ മാർക്ക് നേടിയ (റിസർവ് ചെയ്തവർക്ക് 55%) യോഗ്യതാ സർട്ടിഫിക്കറ്റ് നൽകും.


അപേക്ഷ സമര്‍പ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
1. സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്
2. ഫോട്ടോ സൈസ് - 10 മുതൽ 100 കെബി
3. ഫോട്ടോ ഡൈമൻഷൻ - 3.5, 4.5
4. ഒപ്പ് സൈസ് - 3 മുതൽ 30 കെബി
5. ഒപ്പ് ഡൈമൻഷൻ - 3.5, 1.5


അപേക്ഷിക്കേണ്ട വിധം 
CTET 2020 ന്  ഓൺ‌ലൈൻ വഴി  വഴി 2020 ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ  അപേക്ഷിക്കാം  4 ഘട്ടങ്ങളിലായി അപേക്ഷ സമർപ്പിക്കാം

1. സിറ്റിഇറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
 - അപ്പൈ ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 -  വിവരങ്ങൾ നൽകുക
2. ഫോട്ടോ, ഒപ്പ് എന്നിവ ചേര്‍ക്കുക
3. പരീക്ഷാ ഫീസ് അടക്കുക
4. അപേക്ഷയുടെ പ്രിൻ്റ് എടുക്കുക
ഹാർഡ് കോപ്പി CTET ഓഫീസിലേക്ക് അയയ്ക്കാൻ പാടില്ല.


Important Links
Official NotificationClick Here
Online ApplicationClick Here


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.