Latest

6/recent/ticker-posts

Header Ads Widget

Jamiya Millia Admission 2020 - Online Application - Dates - Fees


ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ ദില്ലിയിൽലെ  ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല 2020 വർഷത്തെ പ്രവേശനത്തിന്
 അപേക്ഷ ക്ഷണിച്ചു.  

1920 ൽ സ്ഥാപിതമായ JMI  1988 ൽ സെൻട്രൽ യൂണിവേഴ്സിറ്റി പദവി നേടി. ഇന്ത്യയിലെ 100 മികച്ച സർവകലാശാലകളിൽ എൻ‌ആർ‌എഫ് റാങ്കിംഗിൽ 26 ആം സ്ഥാനത്തും ഡിഗ്രി പ്രോഗ്രാമുകളിൽ 100% പ്ലേസ്‌മെന്റ് റെക്കോർഡും നേടിയ സർവകലാശാലയാണ് JMI. സർവകലാശാലയിലെ ലോ ഡിപ്പാർട്ട്‌മെന്റ് 2019 NIRF റാങ്കിങ്  അനുസരിച്ച് ഇന്ത്യയിൽ 8 ആം സ്ഥാനത്താണ്
 • വിവിധ യുജി, പിജി കോഴ്സുകളിലേക്ക്  പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ നല്കുന്നത്. . എഞ്ചിനീയറിംഗ് & ടെക്നോളജി, നിയമം , ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു 
 • ഓരോ കോഴ്സിനും യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അഡ്മിഷൻ. നെഗറ്റീവ് മർക്കിങ് ഉണ്ടായിരുക്കും.അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

 • വ്യത്യസ്ത   ഡിപ്പാർട്ട്‌മെന്റുകളിൽ ഡിഗ്രി, പി.ജി, എം.ഫിൽ,പി.എച്ച് ഡി കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകളായ ബി.ടെക്, ബി.ആർക്ക്,ബി.ഡി.എസ് പ്രോഗ്രാമുകളും ജാമിയ മില്ലിയയിൽ ലഭ്യമാണ്.
 • ബി. ആർച്ച് / ബിടെക്, ബിഡിഎസ് പ്രോഗ്രാമുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് നീറ്റ്, ജെഇഇ മെയിൻ സ്കോർ  അടിസ്ഥാനത്തിൽ അപേക്ഷിക്കാം
 • ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവിയുള്ളതിനാൽ മൊത്തം സീറ്റിന്റെ 30% മുസ്‌ലിം വിദ്യാർത്ഥികൾക്കും, 10% മുസ്‌ലിം പെൺകുട്ടികൾക്കും, 10% ഓ.ബി.സി, എസ്.ടി വിഭാഗക്കാരായ മുസ്‌ലിംകൾക്കും സംവരണമുണ്ട്. അതിനായി ഓ.ബി.സി സർട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.

 സിലബസ് 
എൻട്രൻസ് ടെസ്റ്റ് സിലബസ്സ് www.jmi.ac.in/entrancetestsyllabi ൽ ലഭ്യമാണ്.

 പരീക്ഷാ കേന്ദ്രങ്ങൾ  
പി.ജി കോഴ്സുകൾക്ക് മാത്രമാണ് ഇന്ത്യയിൽ മറ്റിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉള്ളു.മറ്റ് എല്ലാ വിഷയങ്ങൾക്കും ഡൽഹി ജാമിയ ക്യാംപസ് ആണ് പരീക്ഷ കേന്ദ്രം. കേരളത്തിൽ കോഴിക്കോട് മാത്രമാണ് പരീക്ഷാ കേന്ദ്രമുള്ളത്.  അവിടെ എൻട്രൻസ് എഴുതാവുന്ന കോഴ്‌സുകൾ:
MSc. Chemistry
MSc. Physics
MSc. Biotechnology
MCom. Business Management
MSc. Biosciences
MTech. (Electronics & Communication)
MCA
MTech. (Computer Engg)
MBA (Fulltime)
MBA (IB)
MBA (Enterpreneurship & Family Business)
MA Human Resource Management
MA English

മറ്റുള്ള BA, M.Phil, PhD കോഴ്‌സുകൾക്ക് ഡൽഹിയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വിവിധ തിയതികളിലായി എൻട്രൻസ് പരീക്ഷ നടക്കും.

ജാമിയ അഡ്മിഷൻ 2020 പ്രധാന തീയതികൾ

രജിസ്ട്രേഷൻ ആരംഭിക്കുന്നത്  : 2020 ഫെബ്രുവരി 21
രജിസ്ട്രേഷൻ അവസാനിക്കുന്നത്  : 2020 മാർച്ച് 25
അപേക്ഷയിൽ തിരുത്തലുകൾ വരുത്തൽ :  2020 മാർച്ച് 26 മുതൽ 30 വരെ
അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരണം  :  2020 ഏപ്രിൽ 10 മുതൽ 15 വരെ
പ്രവേശന പരീക്ഷ (യുജി / പിജി)     : 2020 ജൂൺ 1 മുതൽ ജൂലൈ 10 വരെ (പിജി കോഴ്സുകൾ); 2020 ഏപ്രിൽ 26 മുതൽ ജൂലൈ 4 വരെ (യുജി കോഴ്സുകൾ)

ബിടെക് / ബിഇ / ബിഡിഎസ്പ്ര വേശനത്തിനുള്ള പരീക്ഷ : BE / B.Tech (JEE മെയിൻ സ്കോറുകളിലൂടെ),
BDS (നീറ്റ് സ്കോറുകളിലൂടെ)
ഫലപ്രഖ്യാപനം  :  ജൂൺ 2020


 അപേക്ഷ ഫീസ് 

കോഴ്സുകൾക്കനുസരിച്ചുള്ള അപേക്ഷാ ഫീസ് :
 Courses OfferedApplication Fee
Faculty of Law, Faculty of Education, Faculty of Dentistry, Centre for Management Studies, Centre for Physiotherapy & Rehabilitation Sciences, Faculty of Architecture and Ekistics (Except B.Arch.), Faculty of Engineering & Technology (Except B.Tech.) & AJK Mass Communication Research CentreRs.700
B. Tech/ B. Arch and all other facultiesRs. 550

ജാമിയ അഡ്മിഷൻ 2020 അപേക്ഷാ സമർപ്പണത്തിന്റെ ഘട്ടങ്ങൾ


ജാമിഅഃ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് വെബ്സൈറ്റിലൂടെ ( www.jmicoe.in ) രണ്ടു ഘട്ടങ്ങളിലായാണ് രജിസ്റ്റർ ചെയ്യേണ്ടത്. 
(i) പരീക്ഷാർത്ഥിയുടെ പ്രാഥമിക വിവരങ്ങൾ ചേർത്ത പ്രൊഫൈൽ ഉണ്ടാക്കൽ 
(ii) കോഴ്സ് തിരഞ്ഞെടുത്ത് രജിസ്‌ട്രേഷൻ ഫീ അടക്കൽ.
 1. ഓൺലൈൻ മോഡിൽ അപേക്ഷിക്കണം 
 2. അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ - 
 3. രജിസ്റ്റർ ചെയ്യുക
 4. അപേക്ഷാ ഫോം പൂരിപ്പിക്കുക 
 5. ഫോട്ടോ / ഒപ്പ് / രേഖകൾ അപ്‌ലോഡ് ചെയ്യുക
 6. അപേക്ഷാ ഫീസ് അടക്കുക . ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ അപേക്ഷകർക്ക് ഫീസ് അടയ്ക്കാം.
 7. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിൽ. ആപ്ലിക്കേഷൻ തിരുത്തൽ കാലയളവിൽ അവർക്ക് തിരുത്തലുകൾ വരുത്താൻ കഴിയും .
 8. രജിസ്ട്രേഷൻ പൂർണ്ണമായ ശേഷം, തുടർന്നുള്ള ആവശ്യങ്ങൾക്കായുയി  അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുക്കണം.
ആപേക്ഷിക്കുന്നതിന്  വേണ്ട സംവിധാനങ്ങൾ 
 • ഇമെയിൽ ഐഡി 
 • മൊബൈൽ നമ്പർ  
 • സ്കാൻ ചെയ്ത ഫോട്ടോ 
 • സ്കാൻ ചെയ്ത ഒപ്പ് 
 • എടിഎം-കം-ഡെബിറ്റ് കാർഡ്
Important Links
Prospectus                  Click Here
Online Application  Click Here
LIKE OUR PAGES

Post a Comment

0 Comments