കേരള എഞ്ചിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് (ഫെബ്രുവരി 29) വൈകീട്ട് അഞ്ചുവരെയാണ്
▪അനുബന്ധമായ എല്ലാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.
▪ജനറല്‍ കാറ്റഗറിയില്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്- ഇ.ഡബ്ല്യു.എസ്.) വിഭാഗത്തിലേക്കു പരിഗണിക്കപ്പെടാന്‍ നിശ്ചിത മാതൃകയില്‍ വില്ലേജ് ഓഫീസറില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
▪ E W S സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടത് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധപ്പെടുത്തും.
▪അതിനാല്‍ ഇ. ഡബ്ല്യു. എസ്. സംവരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല.
▪പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
▪നീറ്റ് 2020 പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ കേരളത്തിലെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ബന്ധമായും കീം വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
0 Comments