Header Ads

ICAR: ദേശീയ കാർഷിക ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു ; പ്രവേശന പരീക്ഷ ജൂൺ ഒന്നിന്


ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള കാർഷിക സർവകലാശാലകളിലെ യു.ജി, പി.ജി, പി.എച്ച്ഡി പ്രവേശനത്തിനുള്ള ഐ.സി.എ.ആർ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ) പരീക്ഷ നടത്തുന്നത്. എൻ.ടി.എ നടത്തുന്ന രണ്ടാമത്തെ ഐ.സി.ആർ പരീക്ഷയാണിത്.



ആൾ ഇന്ത്യൻ എൻട്രൻസ് എക്സാമിനേഷൻ ഇൻ അഗ്രികൾച്ചർ (AIEEA) എന്നും അറിയപ്പെടുന്ന ഈ പരീക്ഷയിൽ ലഭിക്കുന്ന മാർക്കാണ് വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനായി പരിഗണിക്കുന്നത്.

ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ കൗൺസിൽ (ICAR) – AIEEA(UG), ICAR-AIEEA(PG), ICAR-AIEEA (JRF/RRF (Ph.D) പരീക്ഷകൾക്കാണ‌് അപേക്ഷ ക്ഷണിച്ചത‌്.

കേരളത്തിൽ  മണ്ണുത്തി കാർഷിക സർവകലാശാല, വയനാട് വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ്‌ എന്നിവിടങ്ങളിലെ അഖിലേന്ത്യാ ക്വോട്ട സീറ്റുകളും ICAR-AIEEA പരീക്ഷയെ അടിസ്ഥാനമാക്കിയാണ്‌.


പരീക്ഷാ രീതി  
അപേക്ഷകർ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ നിന്നാണ് ചോദ്യങ്ങൾ വരുക. കുറഞ്ഞത് മൂന്നു വിഷയങ്ങൾ തിരഞ്ഞെടുക്കണം.മൾട്ടിപ്പിൾ 
ചോയ്സ് രീതിയിലുള്ള 50 ചോദ്യങ്ങളടങ്ങിയതാണ് പരീക്ഷ.

  • ഓൺ‌ലൈൻ ആയാണ് പരീക്ഷ നടക്കുന്നത്. 
  • ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യങ്ങൾ ഉണ്ടാവും 
  • മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ ഓരോ ശരിയായ ഉത്തരത്തിനും അപേക്ഷകർക്ക് നാല് (4) മാർക്ക് അനുവദിക്കും, തെറ്റായ ഓരോ ഉത്തരത്തിനും -1 മാർക്ക് വീതം കുറയ്ക്കുന്നു.

(ICAR)–AIEEA(UG) 
രാജ്യത്തെ 42 കാർഷിക, അനുബന്ധ സർവകലാശാലകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലാണ്‌ പ്രവേശനം.
  • ബി‌എസ‌്സി അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ‌്ട്രി/ കമ്യൂണിറ്റി സയൻസ‌്/ സെറികൾച്ചർ
  • ബാച്ചിലർ ഓഫ‌് ഫിഷറീസ‌് സയൻസ‌് (ബിഎഫ‌്എസ‌്സി)
  • ബിടെക‌് അഗ്രികൾച്ചറൽ എൻജിനിയറി
  • ഡെയ്‌റി ടെക‌്നോളജി
  • ബയോടെക‌്നോളജി
  • ഫുഡ‌് ടെക‌്നോളജി
  • ബാച്ചിലർ ഓഫ‌് ഫുഡ‌് ന്യൂട്രീഷ്യൻ 
Qualification  
  • അപേക്ഷിക്കുന്ന കോഴ‌്സനുസരിച്ച‌് ഫിസിക‌്സ‌്, കെമിസ‌്ട്രി, ബയോളജി/ മാത്തമാറ്റിക‌്സ‌്/ അഗ്രികൾച്ചർ എന്നിവയിൽ മൂന്ന‌് വിഷയങ്ങൾ പഠിച്ച‌് പ്ലസ‌്ടു പാസായിരിക്കണം. 
  • അവസാനവർഷ പരീക്ഷ എഴുതുന്നവരായിരിക്കണം. 
  • കുറഞ്ഞത്‌ 50 ശതമാനം മാർക്ക്‌ വേണം. 
  • എസ‌്സി/ എസ‌്ടി, ഭിന്നശേഷി വിഭാഗത്തിന‌് 40 ശതമാനം മാർക്ക‌് മതി.

  ICAR UG 2020  പരീക്ഷ പാറ്റേൺ  
  • ആകെ മാർക്ക്  : 600
  • ചോദ്യങ്ങളുടെ എണ്ണം: 150 
  • ദൈർഘ്യം :150 മിനിറ്റ് 
പ്രധാന തിയ്യതികൾ 
  • മാർച്ച്‌ 31ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം. 
  • ഈ സമയത്തിനകംതന്നെ അപേക്ഷാ ഫീസും ഒടുക്കണം. 
  • ഓൺലൈൻ അപേക്ഷയിലെ തെറ്റുതിരുത്താൻ ഏപ്രിൽ 25 മുതൽ മെയ്‌ രണ്ടുവരെ അവസരം ലഭിക്കും. 
  • അഡ്‌മിറ്റ്‌ കാർഡ്‌ മെയ്‌ അഞ്ചിന്‌ ലഭിക്കും. 
  • ജൂൺ ഒന്നിനാണ്‌ രണ്ടര മണിക്കൂർ പരീക്ഷ. 
  • ജൂൺ 15ന്‌ ഫലം പ്രസിദ്ധീകരിക്കും. 
 പരീക്ഷ ഫീസ്  
  • ജനറൽ വിഭാഗത്തിൽ 750 രൂപ
  • എസ്‌സി, എസ്‌ടി, ഭിന്നശേഷി, ട്രൻസ്‌ ജൻഡർ വിഭാഗങ്ങൾക്ക്‌ 375 രൂപ

(ICAR)–AIEEA(PG) 
രാജ്യത്തെ കാർഷിക, അനുബന്ധ സർവകലാശാലകളിലെ 25 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കും ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, ഇന്ത്യൻ വെറ്ററിനറി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, നാഷണൽ ഡെയ്‌റി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ മുഴുവൻ പിജി സീറ്റുകളിലേക്കുമാണ്‌ പ്രവേശനം.

ICAR PG 2020 കോഴ്സുകൾ

  • പ്ലാന്റ് ബയോടെക്നോളജി
  • വാട്ടർ സയൻസ് & ടെക്നോളജി
  • സസ്യ ശാസ്ത്രം
  • ഫുഡ് സയൻസ് ടെക്നോളജി
  • ഭൗതിക ശാസ്ത്രം
  • എൻ‌ടോമോളജിയും നെമറ്റോളജിയും
  • അനിമൽ ബയോടെക്നോളജി
  • വെറ്ററിനറി സയൻസ്
  • അനിമൽ സയൻസസ്
  • അഗ്രോണമി
  • അഗ്രി-ബിസിനസ് മാനേജുമെന്റ്
  • ഫിഷറീസ് സയൻസ്
  • സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ്
  • ഡയറി സയൻസ്
  • ഹോർട്ടികൾച്ചർ
  • ഡയറി ടെക്നോളജി
  • ഫോറസ്ട്രി / അഗ്രോഫോർസ്റ്റ്രി
  • സിൽവികൾച്ചർ
  • ഹോം സയൻസ്
  • അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി
  • സാമൂഹിക ശാസത്രം 

  ICAR PG 2020  പരീക്ഷ പാറ്റേൺ  
  • ആകെ മാർക്ക്  : 480 
  • ചോദ്യങ്ങളുടെ എണ്ണം: 120  
  • ദൈർഘ്യം :120 മിനിറ്റ് 
പ്രധാന തിയ്യതികൾ 
  • അപേക്ഷിക്കാനുള്ള അവസാന സമയം : മാർച്ച്‌ 31
  • ഫീസും ഈ സമയത്തിനകം ഒടുക്കണം. 
  • അഡ്‌മിറ്റ്‌ കാർഡ്‌ മെയ്‌ എട്ടിന്‌ ലഭിക്കും. 
  • ജൂൺ ഒന്നിന്‌ പകൽ 2.30 മുതൽ 4.30വരെയാണ്‌ പരീക്ഷ. 
  • ജൂൺ 15ന്‌ ഫലമറിയാം. 
 പരീക്ഷ ഫീസ്  

  • ജനറൽവിഭാഗത്തിന്‌ 1100 രൂപ
  • സംവരണ വിഭാഗങ്ങൾക്ക്‌ 550 രൂപ

Ph.D
കാർഷിക അനുബന്ധ സർവകലാശാലകളിലെ 25 ശതമാനം ക്വോട്ട സീറ്റുകളിലേക്കും അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മുഴുവൻ സീറ്റുകളിലേക്കും ജെആർഎഫ‌്/എസ‌്ആർഎഫ‌് പിഎച്ച്‌ഡി പ്രവേശനത്തിനും അപേക്ഷ ക്ഷണിക്കുന്നു. 73 വിഷയത്തിലാണ്‌ പ്രവേശന പരീക്ഷ. നടക്കുക രണ്ടുമണിക്കൂർ പരീക്ഷ ജൂൺ ഒന്നിന്‌ നടക്കും.

ICAR 2020 Doctorate Courses

  • Crop Sciences
  • Agricultural Extension
  • Horticulture
  • Agricultural Statistics
  • Veterinary and Animal Sciences-I
  • Agricultural Economics & Agribusiness Management
  • Dairy Science, 
  • Dairy Technology & Food Technology
  • Natural Resource Management
  • Agricultural Engineering and Technology
  • Fishery Sciences
  • Home Science (Currently renamed as Community Science)
 ICAR AICE-JRF / SRF (PGS) 2020 - പരീക്ഷാ പാറ്റേൺ  
  • ആകെ മാർക്ക്  :  480  (Part A-20)+(Part B-50)+(Part C-50)
  • ചോദ്യങ്ങളുടെ എണ്ണം: 120 
  • ദൈർഘ്യം :120 മിനിറ്റ് 
 അപേക്ഷാ ഫീസ്‌  

  • ജനറൽവിഭാഗത്തിൽ 1800 രൂപ
  • സംവരണവിഭാഗങ്ങൾക്ക്‌ 900 രൂപ

മൂന്ന്‌ വിഭാഗത്തിലെയും പ്രവേശനത്തിന്‌ യോഗ്യത, പരീക്ഷാ കേന്ദ്രങ്ങൾ, സിലബസ്‌, ഓൺലൈൻ അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ എന്നിവ വെവ്വേറെ ഇൻഫർമേഷൻ ബുള്ളറ്റിനുകളായി താഴെ നൽകുന്നു. 


ICAR -2020 Examination- Important  Links 

ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനു താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.