Latest

6/recent/ticker-posts

Header Ads Widget

അപ്ലൈഡ് ഇക്കണോമിക്സിൽ MA , തിരുവനന്തപുരത്ത് പഠിച്ചു JNU ബിരുദം നേടാം


സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) 2020-21 അധ്യയന വർഷത്തേക്കുള്ള അപ്ലൈഡ് ഇക്കണോമിക്സിലെ രണ്ട് വർഷത്തെ എംഎ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 
കോഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദം ലഭിക്കും 

സാ​മൂ​ഹ്യ, മ്പത്തി​ക മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ,പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ന്ത​ർ​ദേ​ശീ​യ പ്ര​ശ​സ്തി പി​ടി​ച്ചു പ​റ്റി​യ സ്ഥാ​പ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​ഡി​എ​സ്). 
സി​ഡി​എ​സ് ന​ട​ത്തു​ന്ന എം​എ, എം​ഫി​ൽ,പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ സാമ്പത്തി​ക ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ന, ഗ​വേ​ഷ​ണ രം​ഗ​ങ്ങ​ളി​ലും മി​ക​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലും ക​രി​യ​ർ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്.

അ​ധ്യാ​പ​ന രം​ഗ​ത്തും ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ കി​ട്ടു​ന്ന അ​വ​സ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വ പ​രി​ച​യ​മാ​യി​രി​ക്കും ന​ൽ​കു​ക. സി​ഡി​എ​സ് ന​ട​ത്തു​ന്ന അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് എം​എ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

അപേക്ഷിക്കേണ്ട അവസാന തിയതി: 2020 ഏപ്രിൽ 8

പഠന കാലാവധി: 
നാ​ലു സെ​മ​സ്റ്റ​റാ​യി ര​ണ്ടു വ​ർ​ഷമാന് കോഴ്സിന്റെ കാലാവധി.
വി​ജ​യ​ക​ര​മാ​യി  കോഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദ​മാ​ണു ന​ൽ​കു​ക.

അപേക്ഷിക്കാനുള്ള യോഗ്യത: 
ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം.
അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 40 ശ​ത​മാ​നം മാ​ർ​ക്കു മ​തി. 

പ്രവേശനം :
ഇന്ത്യൻ പൗരന്മാർക്കും സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രവേശനം ലഭ്യമാണ്. ഇന്ത്യൻ പൗരന്മാർക്ക് ഇരുപത്തിയഞ്ച് സീറ്റുകളും സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അഞ്ച് സീറ്റുകളും ലഭ്യമാണ്

പ്ര​വേ​ശ​ന പ​രീ​ക്ഷ
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ബി​എ ഇ​ക്ക​ണോ​മി​ക്സ് സി​ല​ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തും ദേ​ശീ​യ, അ​ന്ത​ർ ദേ​ശീ​യ സാ​ന്പ​ത്തി​ക സ്ഥി​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തു​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.
 • മൈക്രോ ഇക്കണോമിക്സ്: (Consumer behaviour Utility maximization and Demand, Theories of production and cost, Choice under uncertainty, Perfect Competition and Monopoly,  Basic models of Oligopoly and Cournot, Bertrand and Stackelberg)
 • മാക്രോ ഇക്കണോമിക്സ്: (National Income accounting, Simple Keynesian model, ISLM model, Solow growth model, Theories of money demand and money supply, and Consumption and Investment)
 • മാത്തമാറ്റിക്സ്: (Algebra, Matrix Algebra, and Calculus)
 • സ്റ്റാറ്റിസ്റ്റിക്‌സ് :  (പ്രോProbability Theory, Descriptive Statistics, Sampling, Theoretical and Sampling Distributions, and Statistical Inference)
 • ഇന്ത്യൻ എക്കണോമിക്സ് :  ഈ വിഷയത്തിൽ സമകാലീന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിവിധ വിഷയങ്ങൾ‌ ഉൾ‌പ്പെടുത്തും, കൂടാതെ കഴിഞ്ഞ രണ്ട് വർഷത്തെ ധനകാര്യ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളറ്റിൻ എന്നിവ പ്രസിദ്ധീകരിച്ച സാമ്പത്തിക സർവേയും മറ്റ് പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

പരീക്ഷ രീതി : 
 • മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. 
 • തെറ്റായ ഉത്തരങ്ങൾക്കായി നെഗറ്റീവ് അടയാളപ്പെടുത്തൽ ഉണ്ടാകും. 
 • ഓരോ ശരിയായ ഉത്തരത്തിനും മൂന്ന് മാർക്കും തെറ്റായ ഉത്തരത്തിനു -1 മാർക്കും ലഭിക്കും. 
 • പ്രവേശന പരീക്ഷയുടെ സമയം  രണ്ട് മണിക്കൂറും പരമാവധി മാർക്ക് 300 ഉം ആയിരിക്കും. 
 • ഈ വർഷം പരീക്ഷയുടെ രീതി വ്യത്യസ്തമാണെങ്കിലും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ  താഴെ നൽകുന്നു. 

മിനിമം മാർക്ക് 
 • കോഴ്സിലേക്ക് സെക്ഷൻ ലഭിക്കാൻ നേടേണ്ട ഏറ്റവും കുറഞ്ഞ മാർക്ക്  ചുവടെ ചേർക്കുന്നു.
 • പൊതുവിഭാഗം : 40%
 • ഒബിസി എൻ‌സി‌എൽ വിഭാഗം : 36%
 • എസ്‌സി / എസ്ടി / പിഡബ്ല്യുഡി വിഭാഗം : 25%
പരീക്ഷ കേന്ദ്രങ്ങൾ:  
 • പ്രവേശന പരീക്ഷ  തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, പൂ​ന, ന്യൂ​ഡ​ൽ​ഹി എന്നിവിടങ്ങളിൽ നടക്കും.  
 • പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ ടിഎ / ഡിഎ നൽകില്ല.
പരീക്ഷ തിയ്യതി: 2020 മേ​യ് 17
പരീക്ഷയുടെ സമയം: രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ

അപേക്ഷാ ഫീസ് :  
 • ജനറൽ വിഭാഗത്തിന് 500 രൂപ 
 • എസ്‌സി / എസ്ടി / പിഡബ്ല്യുഡി (40%ൽ കൂടുതൽ ) എന്നിവർക്ക് ഫീസ് ഇല്ല 
 • Centre for Development Studies ന്റെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന (SBI Thiruvananthapuram Medical College Branch Code – 070029) 500 രൂപയുടെ DD ആയി വേണം അപേക്ഷ ഫീസ് അടക്കേണ്ടത് 
കോ​ഴ്സ് ഫീ​സ് : 
ഒരു സെ​മ​സ്റ്റ​റിന് 8000 രൂ​പ വീതം ഫീസായി നൽകണം

അപേക്ഷിക്കുന്ന വിധം: 
 • CDS  വെബ് സൈറ്റായ  http://cds.edu വിൽ നൽകിയ അപേക്ഷ ഫോം പൂരിപ്പിച്ച ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. (അപേക്ഷ ഫോം താഴെ നൽകുന്നു)
 • ഇന്ത്യൻ, സാർക്ക് വിദ്യാർത്ഥികൾക്ക് രണ്ട് വ്യത്യസ്ത അപേക്ഷാ ഫോമുകൾ നൽകിയിട്ടുണ്ട്. ഫോം പൂരിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഫോമിൽ തന്നെ നൽകിയിട്ടുണ്ട്,  
 • അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്,  ബ​ന്ധ​പ്പെട്ട രേ​ഖ​ക​ളും സി​ഡി​എ​സി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​ഡി​യും സ​ഹി​തം ഏ​പ്രി​ൽ എ​ട്ടി​ന​കം ല​ഭി​ക്ക​ണം. 
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2020 ഏപ്രിൽ 08

അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട വി​ലാ​സം: 
അ​ക്കാ​ഡ​മി​ക് പ്രോ​ഗ്രാം ഓ​ഫീ​സ്
സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്
മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, ഉ​ള്ളൂ​ർ
തി​രു​വ​ന​ന​ന്ത​പു​രം 695001.​
ഫോ​ണ്‍: 04712774253/4.