പുതുമകളോടെ പ്ലസ്‌ വൺ അഡ്മിഷൻ; പ്രവേശന നടപടികൾ ലളിതമാക്കി



ഇനി സ്വന്തമായി അപേക്ഷിക്കാം; പ്രിന്റൗട്ടും ഫീസും  വേണ്ട*

കോവിഡ്‌  പശ്‌ചാത്തലത്തിൽ 2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ സർക്കാർ കുടുതൽ ലളിതമാക്കി. 

മുൻ വർഷങ്ങളിലെ  പോലെ ഏകജാലക സംവിധാനത്തിൽ ഓൺലൈനായാണ്‌ അപേക്ഷാ സമർപ്പണ നടപടികളെങ്കിലും ഇത്തവണ അപേക്ഷാഫീസ്‌ അപേക്ഷയോടൊപ്പം ഒടുക്കേണ്ടതില്ല. പ്രവേശനം ലഭിച്ച്‌ സ്‌കൂളിൽ ചേരുമ്പോൾ ഫീസ്‌ നൽകിയാൽ മതി.  

ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയാൽ അവയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ സ്‌കൂളിൽ നൽകുന്ന രീതിയും ഇപ്രാവശ്യമില്ല. പ്രിന്റൗട്ട് ആവശ്യമില്ലാത്തതിനാൽ മൊബൈൽഫോൺ ഉപയോഗിച്ചും അപേക്ഷ അയക്കാനാകും. 

ഏകജാലക വെബ്‌സൈറ്റിൽ അപേക്ഷാ നടപടികൾ ആരംഭിക്കുമ്പോൾ  എസ്‌എസ്‌എൽസി കഴിഞ്ഞവരാണെങ്കിൽ രജിസ്‌റ്റർ നമ്പർ നൽകിയാൽ അവരുടെ മാർക്ക്‌ വിശദാംശങ്ങൾ സൈറ്റിൽതന്നെ ലഭ്യമാകും. സിബിഎസ്‌ഇയോ മറ്റ്‌ ബോർഡ്‌ പരീക്ഷകളോ ജയിച്ചവരാണെങ്കിൽ ഓരോ വിഷയത്തിന്റെയും മാർക്ക്‌ അപ്‌ലോഡ്‌ ചെയ്‌താൽ മതി.

കുട്ടിപഠിച്ച സ്‌കൂളിൽതന്നെ ഇതിനുള്ള ഒന്നിലധികം ഹെൽപ്‌ ഡെസ്‌ക്കുകൾ പ്രവർത്തിക്കും.സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ സ്‌കൂളിനെ മാത്രം ആശ്രയിക്കുക. 

കോവിഡ്‌ നിയന്ത്രണ പ്രോട്ടോകോൾ പാലിച്ച്‌  അധ്യാപകരും അനധ്യാപകരും വിദ്യാർഥി വളന്റിയർമാരും അടങ്ങുന്ന ഹെൽപ്‌ ഡെസ്‌ക്കുകൾ അപേക്ഷ ആരംഭിക്കുന്ന 29 മുതൽ അവസാനിക്കുന്ന ആഗസ്‌ത്‌ 14 വരെ പ്രവർത്തിക്കും. മേഖലാ, ഉപജില്ലാ, ജില്ലാ തലങ്ങളിലും ഹെൽപ്‌ ഡെസ്‌ക്കുകൾ ഒരുക്കുന്നുണ്ട്‌. 

ഇത് അനൗദ്യോഗിക വിവരങ്ങളാണ് . ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഇറങ്ങും  

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക


നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും മാർഗ നിർദേശങ്ങൾ ലഭിക്കാനും  ഹെല്പ് ഡെസ്ക് . താഴെ നൽകിയ   Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Group 7
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

LIKE OUR PAGES

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ