Header Ads

+1 പ്രവേശനം കിട്ടാത്തവർക്ക് സ്കോൾ–കേരള ഹയർ സെക്കൻഡറി കോഴ്സുകൾ


✍️മുജീബുല്ല KM


ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി/ തുല്യ യോഗ്യത നേടിയെങ്കിലും 11–ാം ക്ലാസ് പ്രവേശനം വഴി റഗുലർ ഹയർ സെക്കൻഡറി പഠനത്തിന് അവസരം കിട്ടാതെപോയവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ് ടു നേടാൻ സൗകര്യം നൽകുന്ന  സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള.

സയൻസ്,‌ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത കോംബിനേഷനുകളെടുത്തു പഠിച്ച് സാധാരണ ഹയർ സെക്കൻഡറി പരീക്ഷയെഴുതി, അതിന്റെ സർട്ടിഫിക്കറ്റിനു തുല്യമായ യോഗ്യത നേടാം. 

  • മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചേർന്നതടക്കമുള്ള കോംബിനേഷനുകൾ. 
  • മിതമായ ഫീസ്. 
  • തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ അവധിദിനങ്ങളിൽ സമ്പർക്ക ക്ലാസുകളും പ്രാക്ടിക്കലും നടത്തും. 
സംസ്ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഇതര സംസ്ഥാന ബോർഡ് ഇവയിലേതിലെങ്കിലും നിന്ന് ഒന്നാം വർഷം പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിനു മാത്രമായും റജിസ്റ്റർ ചെയ്യാം. 
  • ആവശ്യമുള്ളവർക്കു സമാന്തരമായി ഡിസിഎയ്ക്കും (ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ) പഠിക്കാം . 
  • ഇതു പിഎസ്‍സി വഴി നിയമനത്തിനും ഉപകരിക്കും.
വിശദ  വിവരങ്ങൾക്ക് :
SCOLE-KERALA: State Council For Open and Lifelong Education-Kerala, Vidyabhavan, Poojappura, Thiruvananthapuram- 695 012; 

Phone: 0471 2342271
e-mail: scolekerala@gmail.com

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.