Header Ads

KEAM 2020 : UPDATES എൻജി., ഫാർമസി പ്രവേശനം: ഉത്തരസൂചികയായി



🗓️19-07-2020
KEAM :എൻജി., ഫാർമസി പ്രവേശനം: ഉത്തരസൂചികയായി

എൻജിനീയറിങ്,ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇതു സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾ, പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപം ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസും പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡിഡി സഹിതം സമർപ്പിക്കണം. 25നു അഞ്ചു മണിക്കു മുൻപായി തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഇതു ലഭ്യമാക്കണം.

നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും ഫീസില്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല.ഇമെയിൽ,ഫാക്സ് മുഖാന്തിരവും പരാതി  നൽകാനാവില്ല.പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ ഫീസ് തിരികെ നൽകും.


🗓️18-07-2020
KEAM : ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കേരള എൻജിനിയറിങ് ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 

പരാതിയുണ്ടെങ്കിൽ അനുബന്ധരേഖകളും പരാതിയും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷ കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം ജൂലായ് 25-ന് വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണം. 

തപാൽ വഴിയോ നേരിട്ടോ നൽകാം. ഉന്നയിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തുക തിരിച്ചുനൽകും. ഫീസില്ലാതെയും ഇ മെയിൽ, ഫാക്സ് എന്നിവ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2OEqdDX



തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2OEqdDX

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.